ബംഗ്ലാദേശിനെ വീഴ്‌ത്തി ടി20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ച അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. അഫ്ഗാന്റെ വളർച്ചയിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
‘ന്യൂസിലൻഡിനെയും ഓസ്ട്രേലിയയെയും മറികടന്നുള്ള നിങ്ങളുടെ സെമിയിലേക്കുള്ള യാത്ര അവിശ്വസിനീയമായിരുന്നു. ഇന്നത്തെ വിജയം നിങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഉദാഹരണമാണ്. നിങ്ങളുടെ വളർച്ചയിൽ ഏറെ അഭിമാനമുണ്ട്. ഇത് നിലിനിർത്തി മുന്നേറുക”—സച്ചിൻ കുറിച്ചു.
നിർണായക മത്സരത്തിൽ എട്ടുറൺസിനാണ് ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. നവീൻ ഉൾ ഹഖ് ആയിരുന്നു കളിയിലെ താരം. ന്യൂസിലൻഡിനെ അട്ടിമറിച്ചുകൊണ്ടാണ് അഫ്ഗാൻ അവരുടെ ടി20 യാത്രയ്‌ക്ക് തുടക്കമിട്ടത്. രണ്ടാം റൗണ്ടിലാണ് ഓസ്ട്രേലിയയെ വീഴ്‌ത്തിയത്. ജൂൺ 27നാണ് അഫ്ഗാന്റെ സെമിഫൈനൽ മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.
Afghanistan, your road to the semi-finals has been incredible, overcoming the likes of New Zealand and Australia. Today’s win is a testament to your hard work & determination. So proud of your progress. Keep it up! 👏🇦🇫#AFGvBAN #T20WorldCup pic.twitter.com/TDwcGBj0n5
— Sachin Tendulkar (@sachin_rt) June 25, 2024















