ബംഗ്ലാദേശിനെ കീഴടക്കി ടി20 ലോകകപ്പിന്റെ സെമിയിൽ കടന്ന അഫ്ഗാനിസ്ഥാൻ ടീമിനെ അഭിനന്ദിച്ച് താലിബാൻ വിദേശകാര്യ മന്ത്രി. അമീർ ഖാൻ നു മുത്താഖി അഫ്ഗാൻ നായകൻ റാഷിദ് ഖാനുമായി വീഡിയോകോളിൽ സംസാരിച്ചു.
ടീമിനെ അഭിനന്ദിക്കുകയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആഗോള വേദിയിൽ അഫ്ഗാന്റെ യശസുയർത്തിയതിന് മന്ത്രി താരങ്ങൾക്ക് നന്ദി പറഞ്ഞു. അതേസമയം സെമി ഫൈനൽ പ്ര വേശനം ആഘോഷമാക്കി അഫ്ഗാനിൽ വൻ ജനാവലി തെരുവിലിറങ്ങി. വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. വിവിധയിടങ്ങളിൽ മത്സരം വീക്ഷിക്കാൻ കൂറ്റൻ സ്ക്രീനികളും സജ്ജമാക്കിയിരുന്നു.
Minister of FAA, Amir Khan Muttaqi, spoke with Rashid Khan, captain of the Afghan national cricket team, congratulating them on their recent achievements. Muttaqi reiterated full support for the team and thanked Rashid Khan for shining Afg’s name on the global stage. #Afghanistan pic.twitter.com/kS3Dg02zGP
— Taliban Public Relations Department (@TalibansPRD) June 25, 2024
“>
നേരത്തെ ഏകദിന ലോകകപ്പിലെ പ്രകടനത്തിനും റാഷിദിനെയും സംഘത്തെയും താലിബാൻ ഭരണകൂടം അഭിനന്ദിച്ചിരുന്നു. ബംഗ്ലാദേശിനെ എട്ടുറൺസിന് പരാജയപ്പെടുത്തിയാണ് അഫ്ഗാൻ ചരിത്രത്തിലാദ്യമായി ഒരു ഐസിസി ടൂർണമെന്റിന്റെ സെമി കടക്കുന്നത്.
The madness in Afghanistan. 🤯🇦🇫 pic.twitter.com/MyYrAcFidr
— Mufaddal Vohra (@mufaddal_vohra) June 25, 2024