സെമിഫൈനലിൽ വരുന്നത് മത്സരിക്കാൻ മാത്രമല്ലെന്നും ജയിക്കാൻ കൂടിയാണെന്നും അഫ്ഗാൻ പരിശീലകൻ ജാെനാഥൻ ട്രോട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള സെമിക്ക് മുന്നോടിയായ നിലപാട് വ്യക്തമാക്കുകയായിരുന്നു ഇംഗ്ലണ്ടുകാരനായ പരിശീലകൻ. ‘ബംഗ്ലാദേശിനെതിരെ ഞങ്ങളുടെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നു. അത് ബാറ്റിംഗിന് അനുകൂലമായ വിക്കറ്റായിരുന്നില്ല. പക്ഷേ ഞങ്ങൾ സിംഗിളെടുക്കുകയും ഫീൾഡിലെ ഗ്യാപ്പുകൾ കണ്ടെത്തുകയും വേണമായിരുന്നു.
എന്നാൽ ബാറ്റർമാർ ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് ഞാൻ മനസിലാക്കുന്നു. എന്തായാലും ഞങ്ങൾ ഇപ്പോൾ സെമിയിലാണ്. വെറുതെ മത്സരിക്കാൻ മാത്രമല്ല സെമിയിൽ എത്തിയത് വിജയിക്കാൻ കൂടിയാണ്”.’ഞങ്ങൾക്ക് എളുപ്പമുള്ള മത്സരങ്ങളും കഠിന മത്സരങ്ങളുമുണ്ടായിരുന്നു. ഈ അനുഭവം ഞങ്ങൾക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഗുണം ചെയ്യും.
ഒരു ബാദ്ധ്യതയും തലയിലേറ്റാതെയാണ് ഞങ്ങൾ സെമി കളിക്കാൻ പോകുന്നത്. ചില മേഖലകൾ ശക്തമാക്കേണ്ടതുണ്ട്. സെമിയിൽ ഏറ്റവും മികച്ചതായിരിക്കും ടീം നൽകുക. ഇതൊരു പുതിയ വെല്ലുവിളിയാണ്. ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലയെന്നത് ഞങ്ങളെ കൂടുതൽ അപകടകാരികളാക്കും. അത് എതിരാളികൾക്ക് സമ്മർദ്ദമുണ്ടാക്കും”—‘ട്രോട്ട് പറഞ്ഞു.















