മുംബൈ: താനെ ഹിൽഗാർഡൻ അയപ്പഭക്ത സംഘത്തിന്റെ ആഭ്യമുഖ്യത്തിൽ താനെ കാപ്പുർഭാവഡിയിൽ സ്ഥിതി ചെയ്യന്ന സെൻ്റ് ജോസഫ് ഇഗ്ലിഷ് വിദ്യാലയത്തിൽ 180 ലധികം നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചേരിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എതാണ്ട് കാൽ നുറ്റാണ്ടിലധികമായി മലയാളി മാനേജ്മെന്റിന്റെ കീഴിലാണ്.
പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി റിട്ട. കോളേജ് പ്രൊഫസർ കുമാരസ്വാമി ശിവൻ മോട്ടിവേഷനൽ ക്ലാസ്സ് എടുത്തു. അയ്യപ്പഭക്ത സംഘത്തിന് വേണ്ടി കെ ജി കുട്ടി , ശശികുമാർ നായർ ,രമേശ് ഗോപൽ ,കുനാൽ പിള്ളെ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.