പിഎം ​ഗതിശക്തി ഭാരതത്തെ മാറ്റിമറിക്കുന്നു; അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പുത്തൻ ഊർജ്ജം; പ്രശംസിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎം ​ഗതിശക്തി ഭാരതത്തെ മാറ്റിമറിക്കുന്നു; അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ് വ്യവസ്ഥയ്‌ക്കും പുത്തൻ ഊർജ്ജം; പ്രശംസിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പിഎം ​ഗതിശക്തി പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ്വ്യവസ്ഥയ്‌ക്കും ആക്കം കൂട്ടിയതായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. റോഡ്, റെയിൽവെ, വിമാനത്താവളം, തുറമുഖം തുടങ്ങി ഏഴ് മേഖലകളുടെ വികസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ പിഎം ഗതിശക്തിയാണ് സാമ്പത്തിക കാര്യ സ്ഥാപനത്തിന്റെ പ്രശംസ നേടിയത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തിന്റെ അടിസ്ഥാന മേഖലയിലുണ്ടായ മാറ്റം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദശകം ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ സമാനതകളില്ലാത്ത വികസനമാണ് ഉണ്ടായത്. ഇതിന് ഏറ്റവും കൂടുതൽ ഊർജ്ജം നൽകിയത് പിഎം ​ഗതിശക്തിയാണ്. പ​ദ്ധതിക്ക് കീഴിൽ 2023 ഏപ്രിൽ വരെ, 8,900 കോടി രൂപയുടെ 26 മെ​ഗാ പ്രൊജക്റ്റുകളാണ് പൂർത്തീകരിച്ചത്. 15,340 കോടി രൂപയുടെ 42 പദ്ധതികൾ അവസാന ഘട്ടത്തിലാണ്. 36,640 കോടി രൂപയുടെ 33 പദ്ധതികൾ പുരോ​ഗമിക്കുകയാണ്. ഇന്ത്യയുടെ ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ തോത് ഇതിനകം തന്നെ ചൈനയുടേതുമായി സമാനമാണെന്നും റിപ്പോർട്ട് പറയുന്നു.

2024 സാമ്പത്തിക വർഷം അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം ജിഡിപിയുടെ 5.3 ശതമാനമാണ്. എന്നാൽ 2029 ഓടെ ഇത് 6.5 ശതമാനമായി മാറുമെന്ന് മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.45 ട്രില്യൺ നിക്ഷേപം മേഖലയിൽ ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2023-ലെ ലോകബാങ്കിന്റെ ലോജിസ്റ്റിക്‌സ് ഇൻഡക്‌സും ഉദ്ധരിച്ച് ഇന്ത്യൻ തുറമുഖങ്ങളുടെ മെച്ചപ്പെട്ട പ്രകടനവും റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിലെ ശരാശരി കണ്ടെയ്‌നർ ഡിസ്പോസൽ സമയം മൂന്ന് ദിവസമാണെന്നും എന്നാൽ യുഎസിൽ ഇത് ഏഴും ജർമ്മനിക്ക് 10 ദിവസവുമാണെന്നും മോർഗൻ സ്റ്റാൻലി റിപ്പോർട്ട് വ്യക്തമാക്കുന്നു.

2021 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പിഎം ഗതിശക്തി മാസ്റ്റർ പ്ലാൻ കൊണ്ടുവന്നത്. 110 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഇതിന് കീഴിൽ വരുന്നത്.16 മന്ത്രാലയങ്ങളുടെ പദ്ധതികൾ ഇതിൽ ഉൾപ്പെടും. ഭാരത്മാല, സാഗർമാല, ഉൾനാടൻ ജലപാതകൾ, ഡ്രൈ/ലാൻഡ് പോർട്ടുകൾ, ഉഡാൻ തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി ഗതി ശക്തിയിൽ ഉൾപ്പെടുന്നു. ടെക്സ്റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ക്ലസ്റ്ററുകൾ, അഗ്രി സോണുകൾ തുടങ്ങിയ സാമ്പത്തിക മേഖലകളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും ജിഡിപിയിൽ 2.5 – 3.5 രൂപയുടെ വർദ്ധനവാണ് ഉണ്ടാക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് കേന്ദ്രം ബൃഹത് പദ്ധതി നടപ്പിലാക്കിയത്. ഉൽപ്പാദനമേഖലയുടെ സംഭാവന ജിഡിപിയുടെ 25 ശതമാനം ആയി വർധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അസംസ്‌കൃത വസ്തുക്കളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള നീക്കം സാധ്യമായാൽ മാത്രമേ ഇത് സാധ്യമാകൂ. കേന്ദ്രസർക്കാരിന്റെ നയത്തെ ശരിവെക്കുകയാണ് മോർ​ഗൻ സ്റ്റാൻലി .

Tags: Morgan Stanleypm modiPM Gati Shakti
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies