പാർലമെന്റിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നരേന്ദ്ര മോദിയെ തേടി ഇന്നലെ രണ്ട് അതിഥികളെത്തി. ലാവന്റർ നിറത്തിലുള്ള ഉടുപ്പ് ധരിച്ചെത്തിയ ഇരുവർക്കും മോദിജിയെ കാണണമെന്നായിരുന്നു ആഗ്രഹം. കുഞ്ഞു ‘വലിയ’ അതിഥികളെ പ്രധാനമന്ത്രി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. പിന്നാലെ രണ്ട് പേരും പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുള്ള കവിത ചൊല്ലി.
Prime Minister @narendramodi receives two special visitors at his office in Parliament. pic.twitter.com/7gnwmIJ9Z8
— All India Radio News (@airnewsalerts) June 26, 2024
ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയുടെ രണ്ട് കൊച്ചുമക്കളാണ് പാർലമെന്റിലെത്തിയ അതിഥികൾ. ഇരുവരുടെയും കവിത ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി രണ്ട് പേരെയും ചേർത്ത് പിടിച്ച് നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഏറെ ആവേശത്തോടെയാണ് നരേന്ദ്ര മോദി കുട്ടികളുടെ കവിത കേൾക്കുന്നത്. ഒടുവിൽ ചിരിയോടെ ഇരുവരെയും ആശ്ലേഷിച്ചു. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ മുതലാണ് ഇരുവരും ഇന്റർനെറ്റ് ലോകത്ത് ചർച്ചാ വിഷയമാകുന്നത്. പ്രധാനമന്ത്രിയെ പ്രശംസിച്ച് കൊണ്ടുള്ള കവിത ചൊല്ലുന്ന കൊച്ചുമക്കളുടെ വീഡിയോ ദത്താത്രേയ എക്സിൽ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയെ കുറിച്ച് കൊച്ചുമകൾ യശോധ കവിത ചൊല്ലുന്നുവെന്ന തലക്കെട്ടോടയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
My grand daughter Jashodhara reciting a poem in praise of Hon’ble Prime Minister Shri @narendramodi ji. pic.twitter.com/PXQL3KiBmE
— Bandaru Dattatreya (@Dattatreya) December 9, 2023
ഞൊടിയിടയിൽ വീഡിയോ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെട്ടു. പ്രധാനമന്ത്രിയും എക്സിൽ വീഡിയോ പങ്കുവച്ചു. സർഗാത്മകതയും മനോഹാരിതയും നിറഞ്ഞ കവിതയാണെന്നും കവിതയിലെ വരികൾ ഏറെ ഊർജ്ജം പകരുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് കുറിച്ചത്.
Creative and adorable. Her words are a source of great energy as well. https://t.co/9BTgtFkpH9
— Narendra Modi (@narendramodi) December 10, 2023
“ജിസ്നേ അപ്നാ ജീവൻ ഭാരത് കേ നാം കിയാ…
ഹാത് ജോദ് മോദി ജി കോ നമാൻ കരേ…”
എന്ന വരികളിലൂടെയാണ് കവിത ആരംഭിക്കുന്നത്. അതായത്, തന്റെ ജീവൻ ഭാരതത്തിനായി സമർപ്പിച്ചവനാണ് മോദിജിയെന്നും അദ്ദേഹത്തെ കൈ കൂപ്പി വണങ്ങണമെന്നുമാണ് കുട്ടികൾ ചൊല്ലിയ വരികൾ. കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയതായിരുന്നു ഗവർണർ.
Immensely delighted to have met Hon’ble PM @narendramodi ji today at Parliament House along with family members. Wished Hon’ble PM the best for his 3rd consecutive term. His visionary leadership will accelerate the pace of realizing the goal of Viksit Bharat by 2047.@PMOIndia pic.twitter.com/MTIP6IhCWX
— Bandaru Dattatreya (@Dattatreya) June 26, 2024