ജയിപ്പിക്കില്ല എന്നു പറഞ്ഞിരുന്നുവെങ്കിൽ ഭൂരിപക്ഷം രണ്ട് ലക്ഷം ആയേനെ; ജനങ്ങൾ രാഷ്ട്രീയ അടിമകളാണെന്ന് വിചാരിക്കരുത്: സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജയിപ്പിക്കില്ല എന്നു പറഞ്ഞിരുന്നുവെങ്കിൽ ഭൂരിപക്ഷം രണ്ട് ലക്ഷം ആയേനെ; ജനങ്ങൾ രാഷ്‌ട്രീയ അടിമകളാണെന്ന് വിചാരിക്കരുത്: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 11:09 am IST
FacebookTwitterWhatsAppTelegram

ബിജെപി കേരളത്തിൽ ജയിക്കില്ല എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് തൃശ്ശൂരിലെ ജയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടത് വലതു മുന്നണികൾ ജനങ്ങളെ അടിമകളായി വിലകുറച്ചു കണ്ടുവെന്നും അതാണ് തന്റെ വിജയത്തിന് കാരണമായതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ ദീർഘനാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് തൃശ്ശൂരിൽ തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്നും ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

“തൃശ്ശൂരിൽ ഞങ്ങളുടെ സഹസ്ഥാനാർത്ഥികൾ ആരെന്ന് അറിയുന്നതിന് മുമ്പ് തന്നെ ‘ഒരു കാരണവശാലും ബിജെപി ജയിക്കില്ല’ എന്ന പറച്ചിലുകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങിയതാണ്. എതിർ സ്ഥാനാർത്ഥികൾ ആരാണെന്ന് പോലും നിശ്ചയിച്ചിട്ടില്ല, എന്നാലും ഞങ്ങൾ ജയിക്കില്ല എന്ന പ്രചാരണം ആയിരുന്നു. അതെന്ത് അരാഷ്‌ട്രീയമാണ്. ആ മുൻവിധിക്കെതിരെ തൃശ്ശൂരിലെ സാധാരണക്കാരായ ജനങ്ങൾ ഒത്തുചേർന്നു. അതാണ് ഈ വിജയം. ഞാൻ പ്രചാരണം നടത്തിയ ഒരിടത്തും മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ പറഞ്ഞിട്ടില്ല. കഴിഞ്ഞ പത്തുവർഷമായി നിങ്ങൾ തിരഞ്ഞെടുത്ത അയച്ചവർ എന്തു ചെയ്തു? എത്ര ഗുണം ഉണ്ടായി? ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തനം കാഴ്ചവെക്കും എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ”.

“ജയിക്കില്ല എന്നു പറഞ്ഞവർ, ജയിപ്പിക്കില്ല എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ ഭൂരിപക്ഷം രണ്ട് ലക്ഷം ആയേനെ. ജനങ്ങളെ അവർ പ്രകോപിപ്പിക്കുകയായിരുന്നു. ജനങ്ങൾ രാഷ്‌ട്രീയ അടിമകളാണെന്ന് വിചാരിക്കരുത്. അവർക്ക് എപ്പോൾ വേണമെങ്കിലും മാറാം. രാഷ്‌ട്രീയത്തിൽ എന്തൊക്കെ പാടില്ല, അതൊക്കെ അവർ ചെയ്തു. തോറ്റതിന്റെ മതിയായ കാരണം കണ്ടെത്താതെ, ഞാൻ ജയിച്ചതിന്റെ കാരണം കണ്ടെത്തി നടക്കുകയാണ് അവർ. എന്റെ ജയം ജനങ്ങളുടെ തീരുമാനമാണ്. അതിനുവേണ്ടി എന്റെ പാർട്ടി പ്രവർത്തകർ കഴിഞ്ഞ ഒന്നരവർഷമായി ഒരുപാട് കഷ്ടപ്പെട്ടു. അതിനിടയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ പാർട്ടി പ്രവർത്തകർ അനുഭവിച്ചു. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ എത്തി. ബിജെപിയുടെ അടിസ്ഥാന വോട്ടുകളിലേക്ക് നിഷ്പക്ഷരായ ഒരുപാട് ജനങ്ങളുടെ വോട്ടുകൾ പ്രവർത്തകർ കൊണ്ടെത്തിച്ചു”- സുരേഷ് ഗോപി പറഞ്ഞു.

 

Tags: CongressBJPCPMSuresh GopiTrissurSG
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies