എറണാകുളം: വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വഴിയരികിൽ തള്ളി സിപിഎം പഞ്ചായത്തംഗം. മഞ്ഞള്ളൂർ പഞ്ചായത്തിലെ 13ാം വാർഡ് മെമ്പർ പി.എസ്. സുധാകരനാണ് മാലിന്യം വഴിയരികിൽ വിലിച്ചെറിഞ്ഞത്. സ്കൂട്ടറിൽ നിന്ന് വീട്ടിലെ മാലിന്യം വഴിയരികിൽ തള്ളുന്ന സുധാകരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
പഞ്ചായത്തിലെ ആഴൊഴിഞ്ഞ സ്ഥലത്താണ് സുധാകരൻ മാലിന്യം തള്ളിയത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ കാലുകൊണ്ട് തട്ടി റോഡിലേക്കിടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറായില്ല. തുടർന്ന് പ്രതിഷേധം ശക്തമായതോടെ 1000 രൂപ പിഴ ഈടാക്കി . നിലവിൽ പഞ്ചായത്ത് പ്രദേശത്ത് മാലിന്യം തള്ളിയാൽ 10,000 രൂപയാണ് പിഴ. ഒടുവിലായി അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷം പരാതി നൽകിയിട്ടുണ്ട്.