ബർബഡോസ്: 177 വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പതറിയെങ്കിലും ക്രീസിൽ ഒന്നിച്ച ഡി കോക്കും സ്റ്റബ്സിന്റെയും കൂട്ടുക്കെട്ട് ദക്ഷിണാഫ്രിക്കയ്‌ക്ക് തങ്ങായി. എന്നാൽ ഇന്ത്യയുടെ എക്സ് ഫാക്ടർ അക്സർ പട്ടേൽ ഒരിക്കൽക്കൂടി ഫോം തെളിയിച്ചപ്പോൾ പാർടണർഷിപ്പ് പൊളിഞ്ഞു. 21 പന്തിൽ 31 റൺസെടുത്ത സ്റ്റബ്സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
നാലു റൺസെടുത്ത റീസ ഹെൻഡ്രിക്സിനെ ബുമ്ര രണ്ടാം ഓവറിൽ മടക്കുമ്പോൾ ഏഴു റൺസായിരുന്നു പ്രോട്ടീസിന്റെ സ്കോർ ബോർഡിൽ. ബുമ്രയുടെ ഔട്ട് സ്വിംഗറിൽ ഹെഡ്രിക്സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
മൂന്നാം ഓവറിൽ അർഷദീപ് ക്യാപ്റ്റൻ മാർക്രത്തെ പന്തിന്റെ കൈയിലെത്തിച്ചു. നാല് റൺസായിരുന്നു സമ്പാദ്യം. 35 റൺസുമായി ഡി കോക്കും 15 റൺസുമായി ക്ലാസനുമാണ് ക്രീസിൽ. 11-ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 90 റൺസ് ചേർത്തിട്ടുണ്ട്.