ടി20 ലോകകപ്പിലെ സെമിഫൈനലിനൊരുങ്ങുന്ന ടീം ഇന്ത്യയെ അലട്ടുന്ന ചില പ്രശ്നങ്ങൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ഇതിലൊന്നാണ് രവീന്ദ്ര ജഡേജയുടെ ഫോമാണ്. ടി20 ലോകകപ്പിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീൾഡിംഗിലും ജഡേജയിൽ നിന്ന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഇന്നും ഇന്ത്യ ഇലവനിൽ മാറ്റം വരുത്താൻ ഇടയില്ലെന്നാണ് സൂചന.
ഓപ്പണിംഗിൽ വിരാട് കോലി തന്നെ രോഹിത് ശർമ്മയ്ക്കൊപ്പം ഇറങ്ങും. മദ്ധ്യനിരയിൽ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ,ഹാർദിക്, ജഡേജ, അക്സർ എന്നിർക്കും മാറ്റമുണ്ടാകില്ല. പന്ത്, ദുബെ, അക്സർ എന്നിവർ ആദിൽ റഷീദിനെ പോലൊരു സ്പിന്നറെ എങ്ങനെ നേരിടും എന്ന് കണ്ടുതന്നെ അറിയണം. ഹാർദിക്കും സൂര്യകുമാർ ഫോം തുടരാനാണ് സാദ്ധ്യത.
രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്വേന്ദ്ര ചഹലിനെയോ മുഹമ്മദ് സിറാജിനെയോ ഒരു എക്സ്ട്രാ ബൗളറായി പരിഗണിക്കാമെങ്കിലും പരിചയ സമ്പനനായ ജഡേജയെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഇന്ത്യ തഴയാനിടയില്ല. ഇംഗ്ലണ്ടിനെതിരെ ഇന്ന് രാത്രി എട്ടിനാണ് സെമി.