രത്തൻ ടാറ്റയുടെ പിൻ​ഗാമി ആര്? 140 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് യുവതി? ആരാണ് 34 കാരിയായ മായ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രത്തൻ ടാറ്റയുടെ പിൻ​ഗാമി ആര്? 140 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് യുവതി? ആരാണ് 34 കാരിയായ മായ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 05:40 pm IST
Facebook
Twitter
WhatsAppTelegram

ടാറ്റ ​​ഗ്രൂപ്പെന്നാൽ ഇന്ത്യക്കാർക്ക് രത്തൻ ടാറ്റയാണ്. 85 കാരനായ രത്തൻ ടാറ്റാ ​ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് ഒഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ 5 വർഷമായി കുടുംബാം​ഗമല്ലാത്ത എൻ ചന്ദ്രശേഖരനാണ് ​ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തുള്ളത്. എന്നാൽ വീണ്ടും നേതൃമാറ്റത്തിന്റെ ചർച്ചകൾ നടക്കുന്നതയാണ് സൂചന. ഇതിനിടയിലാണ് മായ ടാറ്റയുടെ പേര് സജീവമാകുന്നത്.

ആരാണ് മായ ടാറ്റ

രത്തൻ ടാറ്റയുടെ അർദ്ധ സഹോദരന്റെ മകളാണ് മായ ടാറ്റയെന്ന 34 കാരി. രത്തൻ ടാറ്റയുടെ പിതാവ് നേവൽ ടാറ്റയ്‌ക്ക് 2 ഭാര്യമാരായിരുന്നു. സൂനി ടാറ്റയിലാണ് രത്തനും ജിമ്മിയും ജനിച്ചത്. രണ്ടാം ഭാര്യ സിമോണയിൽ ജനിച്ചതാണ് നോയൽ ടാറ്റ.

നോയലിന്റെ മൂന്ന് മക്കളിൽ ഒരാളാണ് മായ ടാറ്റ. ലിയ, നെവിൽ എന്നിവരാണ് മറ്റ് സ​ഹോദരങ്ങൾ. നിലവിൽ ടാറ്റ മെഡിക്കൽ സെൻറർ ട്രസ്റ്റിന്റെ ബോർഡിൽ സേവനമനുഷ്ഠിക്കുകയാണ് മൂന്നുപേരും. ആദ്യം മൂന്ന് സഹോദരങ്ങളുടേയും പേര് ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും, ഇപ്പോൾ മായ ടാറ്റയാണ് വാർത്തകളിൽ നിറയുന്നത്.

അമ്മ വഴിയും ശതകോടീശ്വരിയാണ് മായ ടാറ്റ.  ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ സഹോദരിയും അന്തരിച്ച ശതകോടീശ്വരൻ പല്ലോൻജി മിസ്‌ത്രിയുടെ മകളുമാണ് മായയുടെ അമ്മ ആലു മിസ്‌ത്രി. സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണെങ്കിലും മായ ഇതിനോടകം തന്നെ ബിസിനസ് രം​ഗത്ത് കഴിവ് തെളിയിച്ച് കഴിഞ്ഞു.

യുകെയിലെ ബേയേഴ്‌സ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്‌സിറ്റിയിലുമാണ് മായയുടെ പഠനം. ടാറ്റ ക്യാപിറ്റലിന്റെ കീഴിലുളള ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലാണ് കരിയർ മായ ആരംഭിച്ചത്. പിന്നീടവർ ടാറ്റ ഡിജിറ്റലിലേക്ക് മാറി. അവിടെ ടാറ്റ ന്യൂ ആപ്പ് വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് മായ ആയിരുന്നു. വല്യച്ഛൻ രത്തൻ ടാറ്റയെ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും 34 കാരി സജീവമാണ്.

2011 ൽ രത്തൻ ടാറ്റ തന്നെ ഉദ്ഘാടനം ചെയ്ത കൊൽക്കത്ത ആസ്ഥാനമായുള്ള ക്യാൻസർ ആശുപത്രിയുടെ മേൽനോട്ടവും മായയ്‌ക്കുണ്ട്. ഏതാണ്ട് 140-ലധികം വർഷം ടാറ്റ കുടുംബമാണ് ടാറ്റാ ഗ്രൂപ്പിനെ നയിച്ചത്. പിന്നീട് ഇടയ്‌ക്ക് കുടുംബത്തിനു പുറത്തേക്ക് പോയ നേതൃസ്ഥാനം കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് കോർപ്പറേറ്റ് ലോകം, ഒപ്പം ഇന്ത്യൻ ജനതയും.
‌

Tags: ratan tataTata Groupmaya tata
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies