തിയറ്ററിൽ ക്ലച്ചുപിടിച്ചില്ല, മലയാളി ഫ്രം ഇന്ത്യ ഇനി ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

Published by
Janam Web Desk

നിവിൻ പോളി നായകനായ ഡിജോ ജോസ് ആൻ്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. സോണി ലിവ് വാങ്ങിയ ചിത്രം ജൂലായ് അഞ്ചുമുതൽ സ്ട്രീമിംഗ് ആരംഭിക്കും. മെയ് ഒന്നിന് തിയറ്റിലെത്തിയ ചിത്രം തിയറ്ററിൽ മോശം പ്രകടനമാണ് നടത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തെ ആരാധകർ കൈവിട്ടിരുന്നു. ആൽപറമ്പിൽ ഗോപി എന്ന കഥാപാത്രമായാണ് നിവിൻ പോളിയെത്തിയത്. നാട്ടിൽ നടക്കുന്ന ഹിന്ദു-മുസ്ലീം വിപ്ലവത്തിന് പിന്നാലെ ഗോപിയുടെ ജീവിതം എങ്ങനെ മാറുന്നുവെന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്.

നിവിനാെപ്പം അനശ്വര രാജൻ, ദീപക് ജെതി, ജലാൽ ബിൻ ഒമർ,സലീം കുമാർ മഞ്ജു പിള്ളൈ, സന്തോഷ് ജി നായർ, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചയിതാവ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം. ശ്രീജിത് സാരംഗ് എഡിറ്റിംഗ് നിർവഹിച്ചപ്പോൾ സംഗീതം പകർന്നത് ജേക്സ് ബിജോയിയായിരുന്നു.

Share
Leave a Comment