നടൻ സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുമായി മമ്മൂട്ടി. ‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’ എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സാപ്പിയും സിദ്ദിഖും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി വേദന പങ്കുവച്ചത്.
നിരവധി പേരാണ് മമ്മൂട്ടിയുടെ പോസ്റ്റിൽ സാപ്പിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു സാപ്പി എന്നു വിളിക്കുന്ന റാഷിന്റെ മരണം. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിൻ.
പടമുകൾ പള്ളിയിൽ നാല് മണിക്കായിരുന്നു കബറടക്കം. റാഷിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ മേഖലയിൽ നിന്നും നിരവധിപേർ എത്തിയിരുന്നു. ഫര്ഹീന്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് റാഷിന്റെ സഹോദരങ്ങൾ.