7 മാസത്തിനുള്ളിൽ രണ്ടാം ഫൈനൽ ! 68 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും ടി20 ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. വിജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമിന്റെ ബാൽക്കണിയിലിരുന്ന് ആനന്ദാശ്രു പൊഴിക്കുന്ന രോഹിത് ശർമ്മയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. വികാരഭരിതനായി കണ്ണീർ പൊഴിക്കുന്ന നായകനെ ആശ്വസിപ്പിക്കുന്ന വിരാട് കോലിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കോലി തോളിൽ തട്ടിയപ്പോൾ നിറകണ്ണുകൾ കാണാതിരിക്കാൻ കൈയ്യിൽ മുഖംപൂഴ്ത്തിയിരിക്കുന്ന രോഹിത്തിനെയാണ് വീഡിയോയിൽ കാണുന്നത്. കോലിയ്ക്ക് പിന്നാലെ സൂര്യകുമാർ യാദവും രോഹിതിനെ ആശ്വസിപ്പിച്ചു. ക്യാമറ കണ്ണുകൾ തന്നിലേക്ക് പതിയുമ്പോഴും രോഹിത് ഡ്രസിംഗ് റൂമിന് പുറത്തുള്ള കസേരയിൽ ഇരിക്കുകയായിരുന്നു.
No Rohit Sharma Fans will pass away without liking the post 🔥🎉
Captain leading From Front
50 For Captain Rohit with a SIX#INDvsENG2024 Virat Kohli #RohitSharma #T20WorldCup रोहित शर्मा #INDvENG pic.twitter.com/sXbVd6iatH— योगी (@Smyogi_) June 27, 2024
“>
രണ്ടു വർഷം മുമ്പ് അഡ്ലെയ്ഡിൽ സംഭവിച്ചത് ഓർക്കുന്നുണ്ടോയെന്ന് ഓർമ്മപ്പെടുത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് മറുപടി നൽകിയാണ് ടീം ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ടൂർണമെന്റിൽ അപരാജിത കുതിപ്പ് നടത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.