ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടത്തിയ ഇന്ത്യ കലാശ പോര് നടക്കുന്ന ബാർബഡോസിൽ വിമാനമിറങ്ങി. 68 റൺസിനാണ് വെല്ലുവിളികളുമായെത്തിയ ഇംഗ്ലണ്ടിനെ ഇന്ത്യ തകർത്തുവിട്ടത്. 2013ലെ ചാമ്പ്യൻ ട്രോഫി വിജയത്തിന് ശേഷമുള്ള കിരീട വരൾച്ച തീർക്കാനാണ് രോഹിത്തും സംഘവും കലാശപ്പോരിന് എത്തുന്നത്.
പ്രഥമ സീസണ് ശേഷം ഇതുവരെ ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം ചൂടിയിട്ടില്ല. മൂന്നാം തവണയാണ് ഫൈനലിന് യോഗ്യത നേടുന്നത്. രണ്ടാം തവണ ഫൈനലിലെത്തിയപ്പോൾ ശ്രീലങ്ക ഇന്ത്യയെ കീഴടക്കി കിരീടം നേടിയിരുന്നു. ഇന്നലത്തെ സെമിഫൈനലിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത് ഓൾറൗണ്ട് പ്രകടനമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൾഡിംഗിലും മികച്ച പ്രകടനം നടത്താൻ നീലപ്പടയ്‌ക്ക് സാധിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 171 റൺസാണ് നേടിയത്. രോഹിത് ശർമ്മ(57), സൂര്യകുമാർ യാദവ്(47), ഹാർദിക്(23) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. കെൻസിംഗ്ടൺ ഓവലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. പ്രോട്ടീസിന്റെ ആദ്യ ഫൈനലാണിത്.
#WATCH | Indian cricket team arrived in Barbados ahead of their T20 World Cup Final match against South Africa on 29 June pic.twitter.com/6QTaiu9aVT
— ANI (@ANI) June 28, 2024
“>