ചലച്ചിത്ര നടി മീര നന്ദന് വിവാഹിതയായി.രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം . ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്.താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്ക് വച്ചത്.വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങളും മീര പങ്ക് വച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.
സംവിധായകന് ലാല്‍ജോസാണ് മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്.നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന് ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് മീര.