ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ മൊബൈൽ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് വിഐ. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് നിരക്കുകളാണ് കൂട്ടിയത്. ജൂലൈ നാല് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
വിഐയുടെ വില കുറഞ്ഞ പ്ലാനായ 179 രൂപയുടെ സേവനങ്ങൾ ഇനി ആസ്വദിക്കണമെങ്കിൽ ഇനി 199 രൂപ നൽകണം. 6 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും നൽകുന്ന 84 ദിവസത്തെ 459 രൂപയുടെ പ്ലാനിന് ഇനി 509 രൂപ നൽകണം. 24 ജിബി ഡാറ്റയും കോളും 365 ദിവസം നൽകുന്ന 1,799 രൂപയുടെ പ്ലാൻ, പുതിയ നിരക്ക് പ്രകാരം 1,999 രൂപയാകും. ഡാറ്റ ആഡ്-ഓൺ പ്ലാനുകളിലും മാറ്റം വന്നിട്ടുണ്ട്. ഒരു ജിബി ഡാറ്റയുടെ 19 രൂപ പ്ലാനിന് ഇനി 22 രൂപ നൽകണം. 6 ജിബി ഡാറ്റയുടെ 39 രൂപ പ്ലാൻ 48 രൂപയുമാകും.
പോക്കറ്റിന് ലാഭം ഏത്? ജിയോ Vs എയർടെൽ; റീചാർജ് നിരക്കിൽ മത്സരിച്ച് ടെലികോം കമ്പനികൾ
കഴിഞ്ഞ ദിവസങ്ങളിലാണ് ജിയോയും എയർടെല്ലും നിരക്ക് വർദ്ധിപ്പിച്ചത്. മെച്ചപ്പെട്ട രീതിയിൽ ടെലികോം കമ്പനികൾക്ക് പ്രവർത്തിക്കണമെങ്കിൽ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയിൽ കൂടുതൽ വേണമെന്ന നിലപാടാണ് ടെലികോം കമ്പനികൾ കൂട്ടത്തോടെ നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നിൽ.