പോക്കറ്റിന് ലാഭം ഏത്? ജിയോ Vs എയർടെൽ; റീചാർജ് നിരക്കിൽ മത്സരിച്ച് ടെലികോം കമ്പനികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോക്കറ്റിന് ലാഭം ഏത്? ജിയോ Vs എയർടെൽ; റീചാർജ് നിരക്കിൽ മത്സരിച്ച് ടെലികോം കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

രണ്ടര വർഷത്തിന് ശേഷം രാജ്യത്ത് മൊബൈൽ നിരക്കുകൾ കുത്തനെ വർ‌ദ്ധിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനികൾ. ജിയോയാണ് നിരക്ക് വർ​ദ്ധനയ്‌ക്ക് തുടക്കമിട്ടത്. 12.5 ശതമാനം മുതൽ‌ 27 ശതമാനം വരെയാണ് ജിയോ നിരക്ക് വർദ്ധിപ്പിച്ചത്. ‌പിന്നാലെ നിരക്ക് കൂട്ടുന്നതായി എയർടെല്ലും അറിയിച്ചു. 11 മുതൽ 21 ശതമാനം വരെയാണ് വർദ്ധന. പ്രതിദിനം 70 പൈസയിൽ താഴെ മാത്രമേ വർദ്ധനയുള്ളൂവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്. ജൂലൈ മൂന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുക.

മെച്ചപ്പെട്ട രീതിയിൽ ടെലികോം കമ്പനികൾക്ക് പ്രവർത്തിക്കണമെങ്കിൽ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയിൽ കൂടുതൽ വേണമെന്ന് നിലപാടിലാണ് മുൻനിര സേവനദാതാക്കളായ ജിയോയും എയർടെല്ലും. സ്പെട്രം ലേലത്തിന് പിന്നാലെയാണ് കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്. ബെല്ലും ബ്രേക്കുമില്ലാതെ നിരക്ക് വർദ്ധിപ്പിച്ചതോടെ കോളിനും ഡാറ്റയ്‌ക്കുമായി എത്ര തുക മാറ്റി വയ്‌ക്കണമെന്ന ആശങ്കയിലാകും ഭൂരിഭാ​ഗം പേരും. രണ്ട് ടെലികോം സേവനദാതാക്കളുടെയും വിവിധ പ്ലാനുകൾ താരതമ്യം ചെയ്ത് ഏതാണ് മെച്ചമെന്ന് നോക്കാം..

28 ദിവസം വാലിഡിറ്റി, രണ്ട് ജിബി ഡാറ്റ പ്ലാൻ:

  • ജിയോയുടെ പ്ലാനിന് നിലവിൽ 155 രൂപ, പുതിയ നിരക്ക് പ്രകാരം 189 രൂപ. 34 രൂപയുടെ വർദ്ധന
  • എയർടെല്ലിന്റെ പ്ലാനിന് നിലവിൽ  179 രൂപ, പുതിയ നിരക്ക് പ്രകാരം 199 രൂപ. 10 രൂപയുടെ വർദ്ധന

28 ദിവസം വാലിഡിറ്റി, പ്രതിദിനം 1 ജിബി ഡാറ്റ പ്ലാൻ:

  • ജിയോയുടെ പ്ലാനിന് നിലവിൽ 209 രൂപ, പുതിയ നിരക്ക് പ്രകാരം  249 രൂപ. 40 രൂപയുടെ വർ‌ദ്ധന
  • എയർടെല്ലിന്റെ പ്ലാനിന് നിലവിൽ 265 രൂപ, പുതിയ നിരക്ക് പ്രകാരം 299 രൂപ. 34 രൂപയുടെ വർ‌ദ്ധന

28 ദിവസം വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന പ്ലാൻ:

  • ജിയോയുടെ പ്ലാനിന് നിലവിൽ 239 രൂപ, പുതിയ നിരക്ക് പ്രകാരം 299 രൂപ. 60 രൂപയുടെ വർ‌ദ്ധന
  • എയർടെല്ലിന്റെ പ്ലാനിന് നിലവിൽ 299 രൂപ, പുതിയ നിരക്ക് പ്രകാരം  249 രൂപ. 50 രൂപയുടെ വർ‌ദ്ധന

56 ദിവസം വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയും ലഭ്യമാകുന്ന പ്ലാൻ: ‌

  • ജിയോയുടെ പ്ലാനിന് നിലവിൽ 533 രൂപ, പുതിയ നിരക്ക് പ്രകാരം 629 രൂപ. 116 രൂപയുടെ വർ‌ദ്ധന
  • എയർടെല്ലിന്റെ പ്ലാനിന് 549 രൂപ, പുതിയ നിരക്ക് പ്രകാരം 649 രൂപ. 10 രൂപയുടെ വർ‌ദ്ധന

84 ദിവസം വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയും ലഭ്യമാകുന്ന പ്ലാൻ: ‌

  • ജിയോയുടെ പ്ലാനിന് നിലവിൽ 719 രൂപ, പുതിയ നിരക്ക് പ്രകാരം 859 രൂപ. 140 രൂപയുടെ വർ‌ദ്ധന
  • എയർടെല്ലിന്റെ പ്ലാനിന് നിലവിൽ  839 രൂപ, പുതിയ നിരക്ക് പ്രകാരം  979 രൂപ. 140 രൂപയുടെ വർ‌ദ്ധന

365 ദിവസം വാലിഡിറ്റിയുള്ള വാർഷിക പ്ലാൻ:

  • പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ജിയോ വാ​ഗ്ദാനം ചെയ്യുന്നത്. 2,999 രൂപയുടെ പ്ലാൻ 3,599 രൂപയാകും. 600 രൂപയുടെ വർ‌ദ്ധന.
  • പ്രതിദിനം 2 ജിബിയാണ് എയർടെല്ലിന്റെ വാർഷിക പ്ലാൻ നൽകുന്നത്. 2,999 രൂപയായിരുന്ന ഈ പ്ലാനും 3,500 രൂപയാകും . ഇവിടെയും 600 രൂപയുടെ കൂടുതൽ.

ഡാറ്റാ ആഡ്-ഓൺ പ്ലാൻ
ജിയോ

  • 15 രൂപക്ക് 1 ജിബി ലഭിച്ചിരുന്നുവെങ്കിൽ ഇനി 19 രൂപ നൽകണം
  • 2 ജിബിക്ക് 25 രൂപ എന്നത് 29 ആകും
  • 6 ജിബിക്ക് 61 രൂപ ആയിരുന്നത് 69 ആയി ഉയരും

എയർ‌ടെൽ

  • 1 ജിബിക്ക് 19 രൂപയെന്നത് 22 രൂപയാകും
  • 2 ജിബിക്ക് 29 രൂപ എന്നത് 33 രൂപയാകും
  • 4 ജിബിക്ക് 65 രൂപയായിരുന്നത് ഇനി 77 രൂപയാകും
Tags: jioairtel
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies