ടി20 ലോകകപ്പിൽ തന്റെ പിന്തുണ ദക്ഷിണാഫ്രിക്കയ്‌ക്കെന്ന് എംബിഎ ചായവാല പ്രഫുൽ ബില്ലോർ.ഇന്ത്യയുടെ സെമിഫൈനൽ മത്സരങ്ങൾ നടക്കുമ്പോൾ ഇംഗ്ലണ്ട് താരങ്ങൾക്കൊപ്പമുള്ള മോർഫ് ചിത്രങ്ങൾ പ്രഫുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഫിൽ സാൾട്ട്,ലിയാം ലിവിംഗ്സ്റ്റൺ,ഹാരി ബ്രൂക്ക്,ജോസ് ബട്ലർ എന്നിവരുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് പങ്കുവച്ച് പിന്തുണ പ്രഖ്യാപിച്ചത്.
ഇന്ന് എക്സിൽ ദക്ഷിണാഫ്രിക്കയുടെ ചിത്രം പങ്കുവച്ചാണ് അദ്ദേഹം പ്രോട്ടീസിന് പിന്തുണ പ്രഖ്യാപിച്ചത്. നിലവിൽ ടൂർണമെന്റിൽ തോൽവി അറിയാത്ത ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. പ്രോട്ടീസിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ അവരുടെ ആദ്യ ഫൈനലിലാണ് ഇന്ന് ബാർബഡോസ് വേദിയാകുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്.
എംബിഎ പാതിവഴിയിൽ ഉപേക്ഷിച്ച് ചായ കച്ചവടം തുടങ്ങിയ പ്രഫുൽ ഇന്ന് കോടീശ്വരനാണ്. മോട്ടിവേഷണൽ സ്പീക്കറായും ശോഭിക്കുന്ന യുവാവിന് നിരവധി ആരാധകരുമുണ്ട്. അഹമ്മദാബാദിൽ ഐഐഎമ്മിന്റെ പരിസരത്താണ് ചായവാല എന്ന പേരിൽ ഒരു ചെറിയ കട പ്രഫുൽ ആരംഭിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന ചായക്കടക്കാരനെന്ന കൗതുകമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
I stand with South Africa 🇿🇦 pic.twitter.com/reo253DvKa
— Prafull Billore (@pbillore141) June 27, 2024
“>