ഇടുക്കി: മൂന്നാർ പെരിയവരയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. ഗുണ്ടുമല സ്വദേശി മുനിയാണ്ടിയാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് നെഞ്ചുവേദന വരികയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് തല കീഴായി മറിഞ്ഞു.
തുടർന്ന് നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മുനിയാണ്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.