ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ’ സൂര്യ’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കായി മെഗാ റോക്കറ്റ് ഒരുങ്ങുന്നു..

Published by
Janam Web Desk

ബെംഗളൂരു: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ 3. സോഫ്റ്റ്‌ലാൻഡിംഗ് ചെയ്ത ചന്ദ്രയാന്റെ ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണുള്ളത്. ദൗത്യം വിജയിച്ചതിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെയെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം.

മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്നതിനായി ഒരു മെഗാ റോക്കറ്റ് ഒരുങ്ങുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. നെക്സ്റ്റ്-ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) അല്ലെങ്കിൽ ‘ സൂര്യ’ എന്ന പേരിലാണ് റോക്കറ്റ് നിർമിക്കുന്നത്. പേടകത്തിൽ ലിക്വിഡ് ഓക്‌സിജൻ, മീഥെയ്ൻ എന്നിവയിൽ പ്രവർത്തിക്കുന്ന എഞ്ചിനുകളും ക്രയോജനജിക് എഞ്ചിനുകളും ഉണ്ടായിരിക്കും. നിലവിൽ സൂര്യയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇന്ത്യയുടെ മെഗാറോക്കറ്റാണിതെന്നും എസ് സോമനാഥ് പറഞ്ഞു.

20240 ഓടെ ഭാരതത്തിന്റെ ഗഗൻയാൻ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് അയക്കുന്നത് സൂര്യ റോക്കറ്റാണ്. മനുഷ്യ-ബഹിരാകാശ ദൗത്യങ്ങൾ സുഗമമായി നടത്തുന്നതിനായി ലോ എർത്ത് ഓർബിറ്റ് പേലോഡ് കപ്പാസിറ്റി 40 ടണ്ണിലധികം ഈ റോക്കറ്റിനുണ്ടായിരിക്കും. ഇതിനുപുറമെ പുനരുപയോഗിക്കാൻ സാധിക്കുന്ന ലോഞ്ച് വെഹിക്കിളായ പുഷ്പകിന്റെയും നിർമാണങ്ങൾ ഏകദേശം പൂർത്തിയായി വരികയാണെന്നും ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിലയത്തിന്റെ നിർമാണവും 2028 ഓടെ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment