"അമ്മയുടെ പേരിൽ ഒരു മരം"; പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പദ്ധതി മൻ കി ബാത്തിൽ പരിചയപ്പെടുത്തി മോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അമ്മയുടെ പേരിൽ ഒരു മരം”; പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പദ്ധതി മൻ കി ബാത്തിൽ പരിചയപ്പെടുത്തി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ അമ്മമാരെ ആദരിക്കാൻ ആരംഭിച്ച പദ്ധതി രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡിലാണ് പദ്ധതിയെക്കുറിച്ച് പരാമർശിച്ചത്. “അമ്മയുടെ പേരിൽ ഒരു മരം” എന്ന ക്യാമ്പയിന്റെ ഭാഗമായി അമ്മയെ ആദരിച്ചുകൊണ്ട് പരിസ്ഥിദിനത്തിൽ വൃക്ഷതൈകൾ നടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനാണ് പദ്ധതി ആരംഭിച്ചത്. ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിൽ അമ്മയുടെ പേരിലുള്ള അരയാൽ വൃക്ഷതൈ നട്ടുകൊണ്ടാണ് അദ്ദേഹം ക്യാമ്പയിന് തുടക്കം കുറിച്ചത്. ലോകമെമ്പാടുമുള്ള ആളുകളോട് അവരുടെ അമ്മമാരോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകങ്ങളായി മരങ്ങൾ നട്ടുപിടിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പ്രകൃതിയോട് ചേർന്നുനിന്ന് ആഗോളതാപനത്തെ ചെറുക്കാനുളള മാർഗം കൂടിയാണ് പദ്ധതി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് പ്രധാനമന്ത്രി ആദ്യം ചെയ്തതും ഇതായിരുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടാനുളള പാരീസ് ഉടമ്പടിയുടെ തുടർനടപടി കൂടിയായിട്ടാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിലും പ്രധാനമന്ത്രി ഇതേക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതുപോലെ മരം നട്ടുപിടിപ്പിച്ചിരുന്നു.

#Plant4Mother ക്യാമ്പയിൻ വിജയകരമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് വൃക്ഷത്തൈ നടുന്നതിന് അനുയോജ്യമായ പൊതുസ്ഥലങ്ങൾ കണ്ടെത്തും. സെപ്റ്റംബർ മാസത്തോടെ 80 കോടി മരങ്ങളും അടുത്ത വർഷം മാർച്ചോടെ 140 കോടി മരങ്ങളും നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിന് പ്രചാരം നൽകുന്നതിനായി വിദ്യാഭ്യാസവകുപ്പ് 7.5 ലക്ഷം സ്കൂളുകളിലെ ഇക്കോ ക്ലബുകളെ ചുമതലപ്പെടുത്തും. പുതിയ വിദ്യാഭ്യാസ നയത്തിൽ ഈ ആശയം ഉൾക്കൊള്ളിക്കും.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ ബോധവൽക്കരണ പരിപാടികളിലും വൃക്ഷതൈ നടുന്ന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കും. കേന്ദ്ര യുവജന കാര്യ മന്ത്രാലയം,വിദേശകാര്യ മന്ത്രാലയം എന്നിവയും പദ്ധതിയുമായി കൈകോർക്കും. മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മൻ കി ബാത്ത് പരിപാടിയിലാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്‍തത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് ഫെബ്രുവരി 25 നായിരുന്നു അദ്ദേഹത്തിന്റെ അവസാന മൻ കി ബാത്ത് റേഡിയോ പരിപാടി സംപ്രേഷണം ചെയ്തത്.

Tags: world environment dayMann Ki Baatpm modiPlant4Mother
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies