മെസി സ്‌റ്റൈലിൽ രോഹിത് ശർമ്മ; ലോകകപ്പ് ഏറ്റുവാങ്ങാൻ നായകനെത്തിയത് മെസിയുടെ ചുവടുകൾ അനുകരിച്ച്; വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മെസി സ്‌റ്റൈലിൽ രോഹിത് ശർമ്മ; ലോകകപ്പ് ഏറ്റുവാങ്ങാൻ നായകനെത്തിയത് മെസിയുടെ ചുവടുകൾ അനുകരിച്ച്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

ടി – 20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വൈകരികമായ നിമിഷങ്ങൾക്കാണ് ബാർബഡോസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രോഹിത് ശർമ്മ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള താരങ്ങളുടെ ആനന്ദക്കണ്ണീർ ആരാധകരെപ്പോലും വികാരാധീനരാക്കി.

കിരീടമുയർത്തിയപ്പോഴും ആവേശത്തിലായിരുന്നു താരങ്ങൾ. അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടം ടീം ഇന്ത്യ ബാർബഡോസിൽ പുനരാവിഷ്‌കരിച്ചു. കിരീടം ഏറ്റുവാങ്ങാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നടത്തിയ അതേ ആഘോഷമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും നടത്തിയത്. ജയ് ഷായിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാനെത്തിയ രോഹിത് മെസിയെ അനുകരിച്ച് ചുവടുകൾ വെച്ചാണ് പോഡിയത്തിലേക്ക് എത്തിയത്. ട്രോഫി വാങ്ങിയ ശേഷമുളള ആഹ്ലാദ പ്രകടനത്തിലും സമാനതകൾ ഉണ്ടായിരുന്നു.

മെഡലുകളും ട്രോഫികളും വാങ്ങാനായി ഇന്ത്യൻ താരങ്ങൾ ഓരോരുത്തരായി വേദിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വേദിയിലുണ്ടായിരുന്ന കുൽദീപ് യാദവ് ഇന്ത്യൻ നായകനെ മെസി മോഡൽ പഠിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഫുട്‌ബോൾ ലോകകപ്പിൽ ആദ്യമായി മുത്തമിട്ട അർജന്റൈൻ താരങ്ങളുടെ ആഹ്ലാദപ്രകടനം അന്ന് ലോകമെങ്ങും തരംഗമായിരുന്നു. അതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ താരങ്ങൾ നടത്തിയ വിജയാഘോഷവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Kuldeep told Rohit to come in messi style , but Rohit is Rohit he came in ROHIT SHARMA style 🔥😭❤️❤️🇮🇳🇮🇳 pic.twitter.com/0PflsoJ6Rg

— Ꭵ丅ᗩᑕᕼᎥ 45 (@WorshipRohit) June 29, 2024

“>

 

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം ടി20 കിരീടം നേടിയത്. 2023 നവംബർ 19 ന് ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നിന്ന് നിറകണ്ണുകളോടെയാണ് രോഹിത്തും കോലിയും ബുമ്രയുമെല്ലാം മടങ്ങിയത്. കയ്യിൽ നിന്ന് വഴുതിപ്പോയ ഏകദിന ലോകകപ്പ് കിരീടത്തിന് പകരമായി കരീബിയൻ മണ്ണിൽ നിന്ന് ടി20 കിരീടവും കൊണ്ടാണ് രോഹിത്തും സംഘവും ഇന്ത്യയിലേക്ക് എത്തുന്നത്.

Tags: rohit sharmalionel messiT20 World Cup 2024recreatesiconic celebration
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies