സമാധനമായും സുഖകരമായും ഉറങ്ങുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. നല്ല ഉറക്കത്തിനായി രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
- ക്രൂസിഫറസ് പച്ചക്കറികളായ കോളിഫ്ലവർ,കാബേജ്, ബ്രോക്കോളി എന്നിവ ഒഴിവാക്കിയാൽ സുഖകരമായി ഉറങ്ങാൻ സാധിക്കും.
- മധുരത്തിന്റെ അളവ് കൂടുതലായ മിഠായികൾ,ഐസ്ക്രീം, കേക്ക് എന്നിവ ഒഴിവാക്കുന്നത് ശാരീരിക ആരോഗ്യത്തിനും സുഖകരമായ ഉറക്കത്തിനും നല്ലതാണ്.
- തലച്ചോറിന്റെ പ്രവർത്തനം വർദ്ധിക്കുന്ന സിട്രിക് പഴങ്ങളും തക്കാളിയും ഒഴിവാക്കണം.
- മദ്യം ഉറങ്ങുന്നതിന് മുമ്പ് പൂർണമായും ഒഴിവാക്കണം. കാരണം, ഇത് ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കും.
- ഉയർന്ന പ്രോട്ടീൻ അടങ്ങിയ റെഡ് മീറ്റ്, അമിനോ ആസിഡ് ടൈറാമൈൻ അടങ്ങിയ ചീസ് എന്നിവയും കഴിക്കരുത്.
- കഫീൻ അടങ്ങിയ ചായ,തേയില കോഫി പോലുള്ള പാനീയങ്ങളും ചോക്ലേറ്റുകളും ഉറങ്ങുന്നതിന് മുമ്പ് കഴിക്കരുത്. കാരണം, ഇവ ഉറക്കം നഷ്ടപ്പെടുത്തും.