ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ ആഘോഷങ്ങൾ കൊഴുപ്പിച്ച് ആരാധകർ. ബംഗാളിൽ വിരാട് കോലിയുടെ ആരാധകർ 250 അടി നീളമുള്ള ദേശീയ പതാക നിർമ്മിച്ച് വിക്ടറി മാർച്ച് നടത്തിയത് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു. ഇന്ത്യൻ ബാറ്ററുടെ ആരാധക സംഘത്തിന്റെ വിക്ടറി മാർച്ച് നാട്ടിലെ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കമായി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി.
കിരീട വിജയത്തിന് ശേഷം വിരാട് കോലി ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഫൈനൽ മത്സരത്തിൽ 76 റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടും തൂണായ കോലിയായിരുന്നു മാൻ ഓഫ് ദി മാച്ച്. യുവതലമുറയ്‌ക്കായി വഴിമാറി കൊടുക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് വിരമിക്കലിനെക്കുറിച്ച് കോലി വ്യക്തമാക്കിയത്. കലാശ പോരിൽ ഏഴുറൺസിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ 11 വർഷത്തിന് ശേഷം ഒരു ഐസിസി കിരീടം ഉയർത്തുന്നത്.
Virat Kohli fans from West Bengal made a 250 feet Indian flag to celebrate India’s World Cup victory. 🇮🇳🏆pic.twitter.com/YkORkPRycp
— Mufaddal Vohra (@mufaddal_vohra) July 3, 2024