mainചാലക്കുടി: ഹിന്ദു സംസ്കാരത്തെക്കുറിച്ചും, ഹിന്ദു പാരമ്പര്യത്തെ കുറിച്ചും രാഹുൽ ഗാന്ധിക്ക് എന്തറിയാമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്. രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ ഹിന്ദു ഐക്യവേദി ചാലക്കുടി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ നടത്തിയ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെ അപമാനിച്ച രാഹുൽ ഗാന്ധി പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം.
മറ്റുള്ള ഏതെങ്കിലും മതത്തിനെ ഇങ്ങനെ വിമർശിക്കാൻ രാഹുൽ ഗാന്ധി തയ്യാറുകുമോയെന്നും . രാഹുൽ ഗാന്ധിയുടെ തനിനിറമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും ഇതിന് അദ്ദേഹം വലിയ വില നൽകേണ്ടി വരുമെന്നും കെ.പി.ഹരിദാസ് പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിൽ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി സജിത് കുമാർ വി പി താലൂക്ക് ട്രഷറർ ദിനേശൻ കെ.ബി താലൂക്ക് വർക്കിം പ്രസിഡൻറ് വി.എ.കെ. മേനോൻ ജന സെക്രട്ടറി സുഭാഷ് പി.സി. രാഷ്ട്രിയ സ്വയം സേവക സംഘം ചാലക്കുടി ഖണ്ഡ് കാര്യവാഹ് സജിൻ ആളൂർ തുടങ്ങിയവർ സംസാരിച്ചു.