ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിനുള്ള താത്കാലിക ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ‍്. അടുത്ത വർഷം ഫെബ്രുവരി 19നാണ് ടൂർണമെൻ്റ് തുടങ്ങുന്നത്. ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും ന്യൂസിലൻഡിനുമാെപ്പം ഒരു ഗ്രൂപ്പിലാണ്. മാർച്ച് ഒന്നിനാണ് ഇന്ത്യ-പാകിസ്താൻ മത്സരം ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം പാകിസ്താന്റെ താത്കാലിക ഷെഡ്യൂളിന് ഇന്ത്യ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഇന്ത്യയുടെ എല്ലാ മത്സരവും ലാഹോറിലാണ് ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷയെ തുടർന്നാണിത്. 15 മത്സരങ്ങളുടെ ക്രമമാണ് സമർപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ഓസട്രേലിയ,ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ്.
ഫൈനൽ അടക്കം ഏഴു മത്സരങ്ങൾ ലാഹോറിലും മൂന്നെണ്ണം കറാച്ചിയിലും അഞ്ചെണ്ണം റാവൽപിണ്ടിയിലുമാണ്. ബിസിസി ഒഴികെ മറ്റെല്ലാ ക്രിക്കറ്റ് ബോർഡുകളും ടൂർണമെന്റ് പാകിസ്താനിൽ നടത്തുന്നതിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് പിസിബി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് ശേഷമാകും ബിസിസിഐ അഭിപ്രായം പറയുക.