ടി20 ലോകജേതാക്കളായ ഇന്ത്യൻ ടീമിന് രാജകീയ വരവേൽപ്പാണ് മുംബൈയിൽ ആരാധകർ ഒരുക്കിയത്. മഴയെ പോലും വകവയ്‌ക്കാതെ പതിനായിരക്കണക്കിന് ജനങ്ങൾ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ നീണ്ടുനിന്ന വിക്ടറി പരേഡിന്റെ ഭാഗമായി. ഇതിനിടെ ഹൃദയസ്പർശിയായ രംഗത്തിനും മറൈൻ ഡ്രൈവ് സാക്ഷിയായി. പരേഡിനിടെ തെരുവിനെ നീലപുതപ്പിച്ച ഇന്ത്യൻ ആരാധകർ ആംബുലൻസിന് വഴിയൊരുക്കി. സൂചികുത്താൻ പോലും ഇടമില്ലാതെ തടിച്ചു കൂടിയ ആരാധകർക്കിടയിലൂടെയാണ് ആംബുലൻസ് സുഗമമായി കടന്നുപോയത്. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
जनसैलाब ने एम्बुलेंस को रास्ता दिया… https://t.co/FLCxVSEvdA pic.twitter.com/6myLXeefwk
— आदित्य तिवारी / Aditya Tiwari (@aditytiwarilive) July 4, 2024
“>
മെസിയുടെയും സംഘത്തിന്റെയും ലോകകപ്പ് നേട്ടത്തിന് ശേഷം ബ്യൂണസ് ഐറിസിനെ നിലപുതച്ചതിന് സമാനമായ ദൃശ്യങ്ങളായിരുന്നു മുംബൈയിലും. വിക്ടറി പരേഡിന് ശേഷം ടീമിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബിസിസിഐ ആദരം നൽകി. അഭിമാന നിമിഷമെന്നാണ് രോഹിത് ശർമ്മ അവസരത്തെ വിശേഷിപ്പിച്ചത്. ആരാധക പിന്തുണയ്‌ക്ക് പരിശീലകൻ ദ്രാവിഡും വിരാട് കോലിയും ജസ്പ്രിത് ബുമ്രയുമെല്ലാം നന്ദി അറിയിച്ചു.