ആരാണ് കെയ്ർ സ്റ്റാർമർ?; ബ്രിട്ടനിൽ ഹിന്ദുഫോബിയയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്; ആഗ്രഹിക്കുന്നത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആരാണ് കെയ്ർ സ്റ്റാർമർ?; ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ്; ആഗ്രഹിക്കുന്നത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:35 am IST
FacebookTwitterWhatsAppTelegram

650 അംഗ പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷം നേടി ലേബർ പാർട്ടി അധികാരത്തിലെത്താനൊരുങ്ങുകയാണ്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ലേബർ പാർട്ടി ഇതിനോടകം നേടിക്കഴിഞ്ഞു. 410 സീറ്റുകൾ വരെ ഇവർക്ക് ലഭിക്കുമെന്നാണ് പ്രവചനം. ഇക്കുറി തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.

ആരാണ് കെയ്ർ സ്റ്റാർമർ?

നിയമത്തിനും, ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്‌ക്കും അദ്ദേഹം നൽകിയ സേവനങ്ങൾ പരിഗണിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി പ്രത്യേക പദവി നൽകി ആദരിച്ച വ്യക്തിയാണ് 61കാരനായ കെയ്ർ സ്റ്റാർമർ. അഭിഭാഷകനായ കെയ്ർ 2015ലാണ് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2019ൽ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് ശേഷം പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് മുന്നോട്ട് കൊണ്ടുവന്നത് കെയ്‌റിന്റെ പരിശ്രമത്തിലൂടെയാണ്.

കശ്മീർ വിഷയത്തിൽ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച പാർട്ടി മുൻ നേതാവ് ജെറമി കോർബിന്റെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം എല്ലായ്‌പ്പോഴും സ്വീകരിച്ചിട്ടുള്ളത്. പ്രവാസി ഇന്ത്യക്കാരുമായി പാർട്ടിയുടെ ബന്ധം മെച്ചപ്പെടുത്തിയത് കെയ്‌റിന്റെ നേതൃത്വത്തിലാണ്. കഴിഞ്ഞ വർഷം നടത്തിയ പ്രസംഗത്തിലും ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം കെയ്ർ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആഗോള സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കെയ്ർ പറഞ്ഞിരുന്നു.

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുമെന്നും, സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ സഹകരണം തേടുന്നത് ഉറപ്പാക്കുമെന്നും കെയ്‌റിന്റെ ഈ വർഷത്തെ തെരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു. ഈ വർഷം ആദ്യം ലണ്ടനിലെ കിംഗ്‌സ്ബറിയിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്നാണ് ഹിന്ദു സമൂഹത്തിന് അന്ന് അദ്ദേഹം വാക്ക് നൽകിയത്.

ഓക്‌സറ്റഡിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. ടൂൾമേക്കർ ആയിരുന്നു പിതാവ്. അമ്മ ജോസഫൈൻ നഴ്‌സും. 2015ൽ ആദ്യമായി എംപി സ്ഥാനത്തെത്തി ഏതാനും ആഴ്ചകൾക്കുള്ളിലാണ് അമ്മ ജോസഫൈന്റെ മരണം. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നാണ് കെയ്ർ നിയമപഠനം നടത്തിയത്. പിന്നീട് ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായി. നാഷണൽ ഹെൽത്ത് സർവീസ് ജീവനക്കാരിയായ വിക്ടോറിയ ആണ് കെയ്‌റിന്റെ ഭാര്യ.

 

 

 

Tags: britaingeneral electionUK PMFEATURED2Labour PartyKeir StarmerLabour leaderHouse of Commons
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies