'അഴിച്ചുവിട്ട് വളർത്തുന്ന' ഒരാന; ചോക്കോബാറും പൈനാപ്പിളും മസ്റ്റ്, ബിസ്കറ്റിനോടും പ്രിയം; ആരാധകരുടെ ഷാമിലും ഓൻ്റെ കാവേരിയും ദാ ഇവിടുണ്ട്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അഴിച്ചുവിട്ട് വളർത്തുന്ന’ ഒരാന; ചോക്കോബാറും പൈനാപ്പിളും മസ്റ്റ്, ബിസ്കറ്റിനോടും പ്രിയം; ആരാധകരുടെ ഷാമിലും ഓന്റെ കാവേരിയും ദാ ഇവിടുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 05:02 pm IST
Facebook
Twitter
WhatsAppTelegram

പശുവിനെ വീട്ടിൽ വളർത്തുന്ന ലാഘവത്തിൽ ഒരു ആനയെ വളർ‌ത്തിയാലോ. തൊടിയിൽ മേഞ്ഞ് നടന്ന്, റോഡിലൂടെ വിലസി നടക്കുന്നൊരു ആനയുണ്ട് മലപ്പുറം മേൽമുറിയിൽ. നിഴലായി കൂടെ നടക്കുന്ന ഷാമിൽ എന്ന യുവാവിന്റെ എല്ലാമെല്ലാമാണ് കാവേരിയെന്ന ആന.

ആനചന്തത്തിന് മുൻപിൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവരാണ് നമ്മൾ. സമൂഹ മാദ്ധ്യമങ്ങളിൽ തരം​ഗമാണ് ഷാമിലും കാവേരിയും അവരുടെ സ്നേഹ​ഗാഥയും. സാധാരണക്കാരന്റെ ആന പ്രേമമാണ് ഷിമിലിനെ ആനയെ വാങ്ങണമെന്ന ആ​ഗ്രഹത്തിലേക്ക് എത്തിച്ചത്.
ആന പ്രേമിയായ ഷിമിൽ ആദ്യമായി ഒരാനയെ വാങ്ങിയെങ്കിലും ആകസ്മികമായി അത് ചരിഞ്ഞു. ഇതിന് പിന്നാലെയാണ് കോട്ടയത്ത് നിന്ന് കാവേരിയെ വാങ്ങുന്നത്.

ചങ്ങലയില്ലാതെയാണ് ഷിമിൽ കാവേരിയെ വളർത്തുന്നത്. ഏത് പറമ്പിലും കയറി ആവശ്യമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം കാവേരിക്കുണ്ട്. എല്ലാ ദിവസവും വൈകുന്നേരം നാലരയോടെ കടയ്‌ക്കിറങ്ങുന്ന ശീലവുമുണ്ട് കാവേരിക്ക്. കടയിലെത്തിയാൽ ഒരു പൈനാപ്പിളും രണ്ട് ചോക്കോ ബാറും കാവേരിക്ക് നിർബന്ധമാണ്. തിരികെ നടക്കുന്നതിനിടെ വഴിയരികിലെ വീടുകളിൽ നിന്ന് പഴങ്ങളും മറ്റും കിട്ടുന്നതോടെ കാവേരി ഹാപ്പി. വീട്ടിലെത്തിയാൽ ബിസ്ക്കറ്റും ചോറും കൂടി കഴിക്കുന്നതോടെ ഓള് ഡബിൾ ഹാപ്പിയെന്ന് ഷാമിൽ പറയുന്നു. വരുമാന മാർ​ഗമായി ആനയെ കാണുന്നില്ലെന്നും ഷാമിൽ പറഞ്ഞു.

മെലിഞ്ഞ്, ശോഷിച്ച് ആരോ​ഗ്യക്കുറവോടെയാണ് കാവേരിയെ ഷാമിലിന് കിട്ടിയത്. ഷാമിലിന്റെ കൃത്യമായ പരിചരണത്തിലൂടെ കാവേരി‌ മിടുക്കിയായി. ഇതിനിടയിൽ ഇരുവരും അടുത്തു. കാവേരിക്ക് ഷാമിലും ഷാമിലിന് കാവേരിയും ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയാണിപ്പോൾ. ഇവരുടെ ഈ സ്നേഹബന്ധമാണ് സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ഫാൻസാണ് കാവേരിക്കുള്ളത്. സമ്മാനം അയച്ചും മറ്റുമാണ് ആനപ്രേമികൾ സ്നേഹം അറിയിക്കുന്നതെന്ന് ഷാമിൽ പറയുന്നത്. കാവേരിക്ക് പുറമേ പല ഇനത്തിലുള്ള നായ്‌ക്കളും അഞ്ച് കുതിരകളുമുണ്ട് മേൽമുറിയിലെ വീട്ടിൽ.

Tags: ELEPHANTShamilKavery
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies