വിവിധ സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. വരുന്ന സെപ്റ്റംബർ 8-നാണ് നടിയുടെ വിവാഹം. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് താരത്തിന്റെ വരൻ. വിവാഹത്തെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും ശ്രീവിദ്യ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
അടുത്തിടെ കല്യാണക്കുറി അടിച്ചതിന്റെ വീഡിയോയും യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, വിവാഹത്തിന്റെ ക്ഷണനം ആരംഭിച്ചതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കാണ് ആദ്യ ക്ഷണക്കത്ത് നൽകിയത്. ഒരേയൊരു സൂപ്പർ സ്റ്റാറായ സുരേഷ് ഗോപിയുടെ അനുഗ്രഹത്താൽ വിവാഹക്ഷണനം ആരംഭിക്കുന്നുവെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
View this post on Instagram
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് രാഹുൽ രാമചന്ദ്രൻ. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ ആയി ഈ ചിത്രങ്ങൾക്ക് ചുവടെ എത്തിയത്. സെപ്റ്റംബർ 8-ന് എറണാകുളത്ത് വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. പത്താം തിയതി രാഹുലിന്റെ നാട്ടിലും റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.















