10 പേരായി ചുരുങ്ങിയിട്ടും യുറുഗ്വായെ വീഴ്ത്താനായില്ല; കാനറികൾ സെമി കാണാതെ പുറത്ത്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

10 പേരായി ചുരുങ്ങിയിട്ടും യുറുഗ്വായെ വീഴ്‌ത്താനായില്ല; കാനറികൾ സെമി കാണാതെ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 10:18 am IST
Facebook
Twitter
WhatsAppTelegram

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിനെ വീഴ്‌ത്തി യുറുഗ്വായ് കോപ്പ അമേരിക്ക സെമിയിൽ. എദർ മിലിട്ടാവോയും ഡഗ്ലസ് ലൂയിസും കിക്കുകൾ പാഴാക്കിയതോടെയാണ് കാനറികൾ സെമി കാണാതെ പുറത്തായത്. ത്രില്ലർ പോരാട്ടത്തിൽ 4-2നാണ് യുറുഗ്വായുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളടിക്കാതെ വന്നതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. 74-ാം മിനിറ്റിൽ നഹിത്താൻ നാൻഡസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയപ്പോൾ 10 പേരുമായാണ് യുറുഗ്വായ് മത്സരം പൂർത്തിയാക്കിയത്. 10 പേരായി ചുരുങ്ങിയിട്ടും യുറുഗ്വായെ വീഴ്‌ത്താൻ കാനറികൾക്ക് കഴിഞ്ഞില്ല. സെമിഫൈനലിൽ കൊളംബിയയാണ് യുറുഗ്വായ്‌യുടെ എതിരാളികൾ.

ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ആദ്യപകുതി അതിന് അനുവദിച്ചില്ല. മഞ്ഞപ്പടയുടെ റഫീഞ്ഞയുടെയും എൻഡ്രിക്കിന്റെയും മുന്നേറ്റം ഗോളിലേക്ക് എത്തിയില്ല. യുറുഗ്വായ്‌ക്കും ഫിനിഷിംഗിൽ കാലിടറിയതോടെ ഗോൾ രഹിത സമനിലയിലായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലും ഇരുടീമുകൾക്കും കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല. കളി പലവട്ടം മൈതാനത്ത് കയ്യാങ്കളിയായി മാറി.

ഷൂട്ടൗട്ടിൽ ബ്രസീലിനായി ആദ്യ കിക്കെടുത്ത ഏദർ മിലിട്ടാവോയുടെ ഷോട്ട് യുറുഗ്വായ് ഗോൾകീപ്പർ റോച്ചെട്ട് തടുത്തിട്ടു. ഗോൾ പോസ്റ്റിൽ തട്ടി ഡഗ്ലസ് ലൂയിസിന്റെ കിക്കും പാഴായി. ഫെഡറിക്കോ വാർവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്‌കസ്, മാനുവൽ ഉഗാർട്ടെ എന്നിവരാണ് യുറുഗ്വായ് നിരയിൽ ലക്ഷ്യം കണ്ടത്. ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. സസ്‌പെൻഷനിലായ വിനീഷ്യസ് ജൂനിയറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.

Tags: copa americaUruguay vs Brazil
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies