ഇനിയുണ്ടാകുമോ ഇങ്ങനൊരു കാലം; യൂറോയോട് ബൈ പറഞ്ഞ് ഇതിഹാസങ്ങൾ!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇനിയുണ്ടാകുമോ ഇങ്ങനൊരു കാലം; യൂറോയോട് ബൈ പറഞ്ഞ് ഇതിഹാസങ്ങൾ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 06:14 pm IST
FacebookTwitterWhatsAppTelegram

ഫുട്‌ബോളിലെ പല മഹാരഥന്മാർക്കും ഇത് അവസാന യൂറോ കപ്പായിരുന്നു. ടോണി ക്രൂസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെപ്പെ ഇവരാരും യൂറോയ്‌ക്ക് വേണ്ടി ഇനി ബൂട്ടണിയില്ല. യൂറോ കപ്പിലെ ഏറ്റവും മികച്ച താരങ്ങളുടെ വിടപറയലിനാണ് ക്വാർട്ടർ ഫൈനൽ വേദിയായത്. യൂറോ കപ്പിന് ശേഷം അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ക്രൂസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ക്വാർട്ടറിന് മുൻപ് തന്നെ അവസാന യൂറോയാകും ഇതെന്ന് റൊണോയും വ്യക്തമാക്കിയിരുന്നു. വിരമിക്കലിനെ കുറിച്ച് താൻ നേരത്തെ തന്നെ തീരുമാനം എടുത്തിട്ടുണ്ടെന്നായിരുന്നു തോൽവിക്ക് ശേഷമുള്ള പെപെയുടെ മറുപടി.

ടോണി ക്രൂസ്

ജർമ്മനിയുടെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ടോണി ക്രൂസിന്റെ പേരുമുണ്ട്. മദ്ധ്യനിരയിലെ ഇതിഹാസമായ താരം യൂറോ കപ്പിൽ ജർമ്മനിയുടെ പുറത്താകലയോടെയാണ് അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിടപറഞ്ഞത്. 2014 മുതൽ നീണ്ട പത്തുവർഷം റയൽ മഡ്രിഡിന്റെ മദ്ധ്യനിരയുടെ കപ്പിത്താനും ക്രൂസായിരുന്നു. ക്ലബ്ബ് ഫുട്‌ബോളിന് പുറമെ ദേശീയ ടീമിനായും ടോണി ക്രൂസ് തിളങ്ങി. 2014-ലെ ജർമ്മനിയുടെ ഫിഫ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ക്രൂസായിരുന്നു. സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവ് അദ്ദേഹത്തെ ടീമിലെ നിർണായക താരമാക്കി മാറ്റി. രാജ്യത്തിനും ക്ലബിനുമായി മൊത്തം 814 മത്സരങ്ങൾ നിന്ന് 89 ഗോളുകൾ ക്രൂസിന്റെ കാലുകളിൽ നിന്ന് പിറന്നു. 182 ഗോളുകൾക്കും വഴിയൊരുക്കി. ഒരു ലോകകപ്പ്, ആറു ചാമ്പ്യൻസ് ലീഗ് കിരീടം, ആറ് ക്ലബ് ലോകകപ്പ്, നാലു ലാ ലിഗ കിരീടങ്ങൾ, മൂന്ന് ബുണ്ടസ്‌ലീഗ കിരീടങ്ങൾ, നാല് സ്പാനിഷ് സൂപ്പർ കപ്പ്, അഞ്ച് യൂറോപ്യൻ സൂപ്പർ കപ്പ് തുടങ്ങി നിരവധി അഭിമാനനേട്ടങ്ങളുടെ ഭാഗമായാണ് ക്രൂസിന്റെ പടിയിറക്കം.

റൊണാൾഡോ

യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനോട്  പോർച്ചുഗൽ തോൽവി വഴങ്ങിയതോടെ പോർച്ചുഗലിന്റെ പോരാട്ടം മാത്രമല്ല അവസാനിച്ചത്. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇനി ടൂർണമെന്റിൽ കാണാനാകില്ല. ഇനിയൊരു യൂറോയിൽ കളിക്കാനില്ലെന്ന് 39-കാരനായ താരം നേരത്തേതന്നെ പറഞ്ഞിരുന്നു. തോൽവിയിൽ അതീവ ദു:ഖവാനായിരുന്നു താരം. ഏറ്റവും കൂടുതൽ യൂറോ കപ്പ് ടൂർണമെന്റുകളിൽ കളിച്ച താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. ജർമ്മനിയിൽ ആറാം യൂറോ കപ്പിനാണ് റൊണോ ബൂട്ടുകെട്ടിയത്. അഞ്ച് തവണ യൂറോ കപ്പിന്റെ സ്പെയ്നിന്റെ ഈക്കർ കസിയസിനെ മറികടന്നാണ് റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്. മുമ്പ് 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളുടെ ഭാഗമായിരുന്നു താരം. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകളുമായി മുൻ ഫ്രാൻസ് താരം മിഷേൽ പ്ലാറ്റിനിയാണ് രണ്ടാമത്. 2016-ൽ പോർച്ചുഗലിനൊപ്പം യൂറോ കിരീടം നേടിയ റൊണാൾഡോ ഇത്തവണ അഞ്ച് മത്സരങ്ങളിൽ നിശ്ചിത സമയത്തും അധികസമയത്തും ഗോൾ നേടിയിരുന്നില്ല. ഫ്രാൻസിനും സ്ലൊവേനിയക്കുമെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മാത്രമാണ് കിക്ക് ലക്ഷ്യം കണ്ടത്. 2004-ലായിരുന്നു യൂറോ അരങ്ങേറ്റം.

പെപെ

യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായ നിമിഷം. ക്രിസ്റ്റ്യാേനാ റൊണാൾഡോയുടെ തോളിലേക്ക് തലച്ചായ്ച്ച് വിങ്ങിപ്പൊട്ടിയ പെപെയുടെ മുഖം ആരാധകർക്ക് മുന്നിലുണ്ട്. പ്രായത്തെ കാഴ്ചക്കാരനാക്കി ടൂർണമെന്റിലുടനീളം പുറത്തെടുത്ത അസാധാരണമായ പ്രകടനങ്ങൾ അർത്ഥമില്ലാതായിപ്പോയതിന്റെ വേദനയായിരുന്നു അയാളിൽ. രണ്ട് പതിറ്റാണ്ട് കാലമായി പോർച്ചുഗലിന്റെ പ്രതിരോധ നിരയിലെ സജീവ സാന്നിധ്യമാണ് പെപെ. 2007-ൽ യൂറോയിൽ അരങ്ങേറിയ താരം 2016-ൽ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനോട് പരാജപ്പെട്ടപ്പോൾ തന്നെ തന്റെ അവസാന ടൂർണമെന്റാണ് എന്ന സൂചന നൽകിയിരുന്നു. ഭാവിയെ കുറിച്ചുള്ള എന്റെ തീരുമാനം നേരത്തെ തന്നെ തീരുമാനിച്ചതാണ്. അത് ഉടനെ തന്നെ വെളിപ്പെടുത്തുമെന്നായിരുന്നു പ്രതികരണം.

Tags: ronaldoEuro 2024Toni KroosPEPE
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies