കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ മർദ്ദനം. യൂണിഫോമും കൺസഷൻ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതിനാണ് ക്രൂരമർദ്ദനമേറ്റത്. മാളികക്കടവ് – കോട്ടയം റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ പ്രദീപിനെയാണ് മർദ്ദിച്ചത്.
കൺസെഷൻ ടിക്കറ്റ് നൽകാത്തതിനാൽ പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയ ശേഷം സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ യുവാക്കൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
യൂണിഫോം, ഐഡി കാർഡ്,കൺസെഷൻ കാർഡ്, ബാഗ് തുടങ്ങിയവ ഒന്നുമില്ലാതെയാണ് വിദ്യാർത്ഥി കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ടതെന്നും കണ്ടക്ടർ ആരോപിച്ചു. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയിൽ കണ്ടക്ടർ പ്രദീപിന്റെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും പരാതി നല്കി.