സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 13 റൺസിന് തേറ്റപ്പോൾ ബിസിസിഐയെ അധിക്ഷേപിച്ച് കുറിപ്പ് പങ്കിട്ട ശശി തരൂറിനെതിരെ വിമർശനം ശക്തമാകുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയം നേടിയപ്പോൾ അഭിനന്ദ പോസ്റ്റുമായി എത്തിയതോടെയാണ് തിരുവനന്തപുരം എംപിക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്.
ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള വിരോധത്തിന്റെ പേരിൽ കോൺഗ്രസ് ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയാണെന്നും രണ്ടാം ടി20യിൽ വിജയിച്ച ഇന്ത്യൻ ടീമിനോട് ക്ഷമ ചോദിക്കാൻ കോൺഗ്രസും തരൂറും തയാറാകുമോയെന്ന് ബിജെപി വക്താവാ ഷെഹ്സാദ് പൂനെവാലെ തുറന്നടിച്ചു.
ഇന്ത്യയുടെ 13 റൺസ് തോൽവിക്ക് പിന്നാലെ തരൂർ പങ്കുവച്ച പോസ്റ്റിലായിരുന്നു വിമർശനം. കാര്യങ്ങളെ ലാഘവത്തോടെ കാണുന്ന ബിസിസിഐയ്‌ക്ക് കിട്ടിയ അർഹിക്കുന്ന മത്സരഫലമാണിത്. ജൂൺ നാലിനായാലും ആറിനായലായും ആഹങ്കരം കുറഞ്ഞിരിക്കന്നു എന്നു പറഞ്ഞ തരൂർ സിംബാബ്‌വെയെ പ്രശംസിക്കുകയും ചെയ്തു. പിന്നീട് രണ്ടാം ടി20യിൽ ഇന്ത്യ കൂറ്റൻ വിജയം നേടിയതോടെ പ്ലേറ്റ് മറിച്ച തരൂർ അഭിനന്ദനവുമായി രംഗത്തുവന്നു.
ഇതോടയാണ് തരൂരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെട്ടതും കോൺഗ്രസും തരൂറും മാപ്പ് പറയണമെന്ന ആവശ്യം ശക്തമായതും. എന്തുകൊണ്ടാണ് ഇന്ത്യയുടെ ഇന്നലത്തെ തോൽവി കോൺഗ്രസ് ആഘോഷിച്ചത്? തരൂറും കോൺഗ്രസും ഇന്ത്യാ വിരുദ്ധരാണെന്നും പൂനെവാലെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
Will Shashi Tharoor & Congress apologise to Team India?
One day after Congress, Shashi Tharoor & their ecosystem, in their hatred for Modi & BJP, subjected the Indian Cricket Team to their hatred & negativity, our boys strike back- register a huge win against Zimbabwe.. question… pic.twitter.com/VCcVrv6Atu
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) July 7, 2024