മോസ്കോ: റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 വർഷത്തെ എൻഡിഎ ഭരണത്തിനിടെ ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ആരംഭിച്ചു. ഇന്ന് ഭാരതം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മോസ്‍കോയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നരേന്ദ്രമോദിയുടെ വാക്കുകൾ.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്ന് ഒരു മാസം തികയുകയാണ്. പുരോഗതിയുടെ പാതയിൽ ഏറെ മുന്നേറുകയാണ് ഭാരതം. ഓരോ ഭാരതീയനും ഇന്ന് സ്വപ്നങ്ങൾ കാണുന്നു. 2014ന് മുമ്പ് നിരാശയുടെ പടുകുഴിയിലായിരുന്നു ഇന്ത്യക്കാർ. ഇന്ന് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ചന്ദ്രനിൽ ഭാരതത്തിന്റെ ചന്ദ്രയാൻ എത്തിയിരിക്കുന്നത് ലോകത്ത് ഒരു രാജ്യങ്ങൾക്കും എത്താനാകാത്ത സ്ഥലത്തായിരുന്നു.
ഏറ്റവും വിശ്വസനീയമായ മാതൃക ലോകത്തിന് മുന്നിൽ കാണിക്കുകയാണ് ഭാരതം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് പരിസ്ഥിതിയുള്ള രാജ്യമാണ് ഇന്ത്യ. 10 വർഷത്തെ എൻഡിഎ ഭരണത്തിനിടെ ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകളാണ് ഉണ്ടായത്.
ഭാരതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ലോകം പറയുന്നു. ഇന്ത്യ പുനർനിർമിക്കപ്പെടുന്നത് യുവാക്കൾ നേരിട്ട് കാണുകയാണ്. ജി20 സമ്മേളനത്തിന് ശേഷം ഇന്ത്യയിൽ കാതലായ മാറ്റമുണ്ടായെന്നാണ് ആഗോളരാജ്യങ്ങളുടെ വിലയിരുത്തൽ
രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർദ്ധിച്ചു. 40,000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിച്ചു. ഡിജിറ്റൽ പേയ്‌മെന്റ്കളുടെ കാര്യത്തിൽ ഭാരതം റെക്കോർഡ് സൃഷ്ടിച്ചു. ഭാരതത്തിന്റെ സൗര നിരീക്ഷണ ഉപഗ്രഹം ഒരുതവണ പ്രദക്ഷിണം പൂർത്തിയാക്കി. ഭാരതത്തിന്റെ വികസനം ലക്ഷ്യമിട്ട് രാജ്യത്തെ 140 കോടി ജനങ്ങളും പ്രയത്നിക്കുകയാണ്. ലോകത്തിന്റെ പുരോഗതിക്കായി ഭാരതവും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. ഭാരതത്തിന്റെ സുഖത്തിലും ദുഃഖത്തിലും കൂട്ടാളിയാണ് റഷ്യയെന്നും