പാലക്കാട്: ചെർപ്പുളശ്ശേരി കിഴൂരിൽ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചു. സഹോദരങ്ങളായ സുകുമാരൻ, സതീഷ്‌കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. ‘കത്തി രാധ’ എന്നറിയപ്പെടുന്ന രാധാകൃഷ്ണനും കുട്ടാളികളും ചേർന്നാണ് വെട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിപ്പരിക്കേൽപ്പിക്കുന്നതിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ സഹോദരങ്ങളെ വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















