1877-ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂർണമെന്റ്. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പുൽമൈതാനത്ത് വിംബിൾഡൺ പോരാട്ടം ചൂട് പിടിച്ചു. പുൽക്കോർട്ടിലെ ഏക ഗ്രാൻഡ്സ്ലാമായ വിംബിൾഡണിൽ ആര് കിരീടമുയർത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സെന്റർ കോർട്ടിലെ കലാശപ്പോരിൽ തലമുറപ്പോര് വീണ്ടും ഉണ്ടാകുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. ടെന്നീസ് കോർട്ടിനെ അടക്കി വാഴുന്ന സീനിയർ താരം നൊവാക് ജോക്കോവിച്ചും യുവതാരം കാർലോസ് അൽകാരസും Novak Djokovicഎടിപി റാങ്കിംഗിൽ രണ്ടാമതും മൂന്നാമതുമാണ്. ക്വാർട്ടർ ഫൈനൽ പൂർത്തിയാകുന്നതോടെ ഇതിലും മാറ്റം വരും.
ഇന്ത്യൻ സമയം ഇന്ന് രാത്രി 7.15ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജോക്കോവിച്ച് പരാജയപ്പെട്ടാൽ അൽകാരസ് രണ്ടാമതെത്തും. അങ്ങനെ സംഭവിച്ചാൽ 7860 പോയിന്റുമായി ജോക്കോവിച്ച് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയാലും അൽകാരസിന് റാങ്കിംഗിൽ ജോക്കോവിച്ചിനെ മറികടക്കാം. ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയാൽ 9160 പോയിന്റുമായി ജോക്കോവിച്ച് രണ്ടാമതാകും. ഇറ്റലിയുടെ യാനിക് സിന്നറെ മറികടക്കാൻ ഇതുവരെയും ഇരുതാരങ്ങൾക്കും കഴിഞ്ഞിട്ടില്ല. 9570 പോയിന്റാണ് സിന്നറിനുള്ളത്.
പുരുഷ വിഭാഗം ടെന്നീസിൽ ഡാനിൽ മെദദേവ്, കാർലോസ് അൽകാരസ് എന്നിവർ സെമി ഫൈനലിന് യോഗ്യത നേടി. ഡോണ വെകിച്ചാണ് വനിതാ വിഭാഗത്തിൽ സെമിക്ക് യോഗ്യത നേടിയ മറ്റൊരു താരം.