ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ആഘോഷത്തിലും വിക്ടറി പര്യടനത്തിലും വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. ഓപ്പൺ ബസിൽ കിരീടവുമായി നിൽക്കുന്ന രോഹിത്തിന്റെയും കോലിയുടെയും ചിത്രമായിരുന്നു ഇത്. എന്നാൽ ഇങ്ങനെ ഒരു ചിത്രം സംഭവിക്കുന്നതിന് പിന്നിലെ സൗഹൃദ കഥയാണ് മുംബൈ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
സൂര്യകുമാർ യാദവ് പകർത്തിയ വീഡിയോയാണിത്. ബസിന് ഓരം ചേർന്നിരിക്കുന്ന രോഹിത് ശർമ്മയ്‌ക്ക് അരികിലേക്ക് ദേശീയ പതാകയുമായി നടന്നെത്തിയ കോലി, രോഹിത്തിനെ ചിത്രമെടുക്കാൻ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. രോഹിത് അദ്യമാെന്ന് മടിച്ചെങ്കിലും ഉറ്റസൃഹൃത്തിന്റെ നിർബന്ധത്തിന് പിന്നീട് വഴങ്ങി. ഇതിന് പിന്നാലെയാണ് ആരാധകർക്ക് മുന്നിൽ ഇരുവരും കിരീടം ഉയർത്തി ആഘോഷിച്ചതും ചിത്രം പകർത്തിയതും.
17 വർഷത്തിന് ശേഷമാണ് ഇന്ത്യ ടി20 കിരീടം ഉയർത്തുന്നത്. 11 വർഷത്തെ വറുതിക്ക് ശേഷമായിരുന്നു ഒരു ഐസിസി ട്രോഫി നേടുന്നത്. രാജ്യം ഒന്നാകെ ആനന്ദിച്ച വേളയിൽ ഇരുവരുടെയും ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. ഫൈനലിൽ ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ രണ്ടാം കിരീടം ചൂടിയത്.
📽️ A close-up view of that 𝓲𝓬𝓸𝓷𝓲𝓬 𝙍𝙤-𝙆𝙤 image! 🥹🏆#MumbaiMeriJaan #MumbaiIndians | @ImRo45 | @imVkohli | @surya_14kumar pic.twitter.com/MPK5jaFsjE
— Mumbai Indians (@mipaltan) July 10, 2024
“>















