ഹൃദയം തകരുന്നൊരു ദാരുണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. അസമിൽ ട്രെയിൻ ഇടിച്ചതിന് പിന്നാലെ കുട്ടിയാന ചരിയുന്ന ദയനീയമായ ഒരു വീഡിയോയാണ് പുറത്തുവന്നത്. കാട്ടാനയുടെ മരണത്തിന്റെ അവസാന നിമിഷങ്ങളാണ് പ്രചരിച്ചത്. മുറിവേറ്റ് ചോരവാർന്ന ആന നേരെ നിൽക്കാനാകാത കുഴഞ്ഞു വീഴുന്നതും പിടഞ്ഞ് മരിക്കുന്നതുമാണ് വീഡിയോ. പാളത്തിലാണ് കാട്ടാന വീഴുന്നത്.
മോറിഗാവിലെ ജാഗിറോഡ് റെയിൽവെ സ്റ്റേഷനിൽ ഇന്നലെ രാവിലെ അഞ്ചിനായിരുന്നു സംഭവമെന്നാണ് സൂചന. കൂട്ടം തെറ്റിയെത്തിയ ആന സിൽച്ചാറിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്പ്രസിൽ ഇടിക്കുകയായിരുന്നു. മറ്റുള്ള ആനകൾ ട്രെയിൻ എത്തുന്നതിന് മുൻപേ പാളം കടന്നുപോയിരുന്നു.
കാെൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തിയടക്കം നിരവധിപേർ ദാരുണ വീഡിയോ പങ്കുവച്ച് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റെയിൽവെ അധികൃതരും പ്രദേശവാസികളും ചേർന്ന് ആനയുടെ ജഡം പാളത്തിൽ നിന്ന് മാറ്റി. ആനയുടെ തലയിലടക്കം നിരവധി പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Can someone in power or authority regarding this issue please come up with any solution regarding such deaths!! Or is it impossible to address this issue..?? Can anyone enlighten me regarding this issue!! This is heartbreaking 💔 pic.twitter.com/jK7LOeE1up
— Varun Chakaravarthy🇮🇳 (@chakaravarthy29) July 11, 2024
“>















