തൃശൂർ: ജില്ലയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരിൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. 1 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്. 100-പേരിൽ നിന്നായി പത്ത് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
വൻ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തൃശൂർ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർക്ക് വൻ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ജോലി ചെയ്ത് സ്വരൂപിച്ച് വച്ചിരുന്ന പൈസയാണ് ഓരോ ആൾക്കാരും ഈ കമ്പനിയുടെ പേരിൽ നിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ പലിശയും മുതലും ഇല്ലാത്ത അവസ്ഥയാണ്. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ.