വാഷിംഗ്ടൺ: തന്റെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളിൽ, ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും സ്വീകരിക്കുമെന്ന് വോട്ടർമാർക്കും ഡെമോക്രാറ്റ് പാർട്ടിയിലെ അംഗങ്ങൾക്കും ഉറപ്പ് നൽകുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണൾഡ് ട്രംപിനെ തോൽപ്പിച്ച് തെരഞ്ഞടുപ്പിൽ വിജയിക്കണം. അതിനായി ഈ ജോലി പൂർത്തിയാക്കേണ്ടതുണ്ട്. മറ്റൊരു രീതിയിലുമുള്ള പ്രശ്‌നങ്ങൾ തനിക്ക് ഇല്ലെന്നും ബൈഡൻ ആവർത്തിച്ചു. മിഷിഗണിൽ ഒരു പൊതുപരിപാടിക്കിടെയാണ് ബൈഡന്റെ പരാമർശം.
പൊതു ഇടങ്ങളിൽ ബൈഡന് സംഭവിക്കുന്ന അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന ആവശ്യം ശക്തമായിരിക്കുന്നത്. നാറ്റോ ഉച്ചകോടിയിലും താൻ തന്നെ മത്സരിക്കുമെന്നും പ്രസിഡന്റ് ആകുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്ന് പരാമർശിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് പുടിനെന്നും ബൈഡൻ വിശേഷിപ്പിച്ചു. തുടർച്ചയായി ഇത്തരം നാക്കുപിഴകൾ സംഭവിക്കുന്നത് യാദൃശ്ചികമല്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്ന വിമർശനം.
വിമർശനങ്ങൾ അവഗണിച്ചുകൊണ്ട് പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താനാണ് ബൈഡന്റെ നീക്കം. ബൈഡനെ കുറിച്ച് ഉയരുന്ന ഉത്കണ്ഠകൾക്ക് അടിസ്ഥാനമില്ലെന്ന് ബൈഡന്റെ ക്യാമ്പെയ്ൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ മൈക്കൽ ടെയ്‌ലർ പറയുന്നു. ” പലരും അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്ക പങ്കുവയ്‌ക്കുന്നുണ്ട്. അതുകൊണ്ടാണ് ട്രംപിനെ നേരിടാനും പരാജയപ്പെടുത്താനും ഏറ്റവും മികച്ച വ്യക്തി താനാണെന്ന് ബൈഡൻ ആവർത്തിക്കുന്നതെന്നും” മൈക്കൽ പറയുന്നു.















