അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുത്ത് വൻതാരനിര.
മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷ രാവിൽ ബോളിവുഡ്, കോളിവുഡ്, മോളിവുഡ്, ഹോളിവുഡ് മേഖലകളിൽ നിന്നും നിരവധി താരങ്ങളാണ് പങ്കെടുത്തത്.
ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അമിർ ഖാൻ, ഷാരൂഖ് ഖാൻ, രൺവീർ സിംഗ്, രൺബീർ കപൂർ, അർജുൻ കപൂർ, ദീപിക പദുക്കാേൺ, ഐശ്വര്യ റായ്, പ്രിയങ്കാ ചോപ്ര എന്നിങ്ങനെ എണ്ണിയാൽ തീരാത്ത താരങ്ങളാണ് ചടങ്ങിനെത്തിയത്.
സൂര്യ, ജ്യോതിക, നയൻതാര, വിഘ്നേഷ് ശിവ, രജനികാന്ത് എന്നിവർ കോളിവുഡിൽ നിന്നുമെത്തി. ഭാര്യ സുപ്രിയയോടൊപ്പമാണ് പൃഥ്വിരാജ് സുകുമാരൻ വിവാഹത്തിനെത്തിയത്.
വിവാഹത്തിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളും വസ്ത്രങ്ങളുമൊക്കെയാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
ബോളിവുഡ് താരങ്ങൾക്ക് പ്രത്യേക ഡ്രെസ് കോഡ് എന്നതും വളരെ ശ്രദ്ധേയമാവുന്നുണ്ട്. വലിയൊരു താരസംഗമത്തിന് തന്നെയാണ് അനന്തിന്റെയും രാധികയുടെയും വിവാഹവേദി സാക്ഷിയായത്. കുടുംബത്തോടൊപ്പമാണ് താരങ്ങൾ വിവാഹത്തിന് പങ്കെടുക്കാനെത്തിയത്. ഭാര്യ ഗൗരി ഖാനൊപ്പം ഇളം പച്ച നിറത്തിലുള്ള കുർത്ത ധരിച്ചാണ് ഷാരൂഖ് ഖാനെത്തിയത്.
മനീഷ് മൽഹോത്ര ഒരുക്കിയ ബനാറസ് സാരി അണിഞ്ഞ് വളരെ വ്യത്യസ്തമായ മേക്കോവറിലാണ് ആലിയ വിവാഹത്തിൽ പങ്കെടുത്തത്.
മഞ്ഞ ലഹങ്കയായിരുന്നു പ്രിയങ്കാ ചോപ്രയുടെ വേഷം. സിദ്ധാർത്ഥ് മൽഹോത്രയുടെ കൈപിടിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന കിയാര അദ്വാനിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ് അതിസുന്ദരിയായി വിക്കി കൗശലിനൊപ്പമാണ് കത്രീന കൈഫ് എത്തിയത്.
മകൾ ആരാധ്യക്കൊപ്പം ഐശ്വര്യ റായ് ബച്ചൻ വിവാഹത്തിൽ പങ്കെടുത്തു. ഭാര്യ പ്രിയക്കൊപ്പം ജോൺ എബ്രഹാമും വിവാഹത്തിനെത്തി.