സോഷ്യൽ മീഡിയ തുറന്നാൽ അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് നിറയെ. പങ്കെടുത്തവരെല്ലാം ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവയ്‌ക്കുന്നുണ്ട്. ഇതുകൂടാതെ ലീക്കായ വീഡിയോകളും പുറത്തുവരുന്നുണ്ട്. ക്രിക്കറ്റമാരടക്കം ലോകത്തിന്റെ നാനാതുറകളിൽ നിന്ന് വമ്പൻ സെലിബ്രറ്റികളാണ് താര വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.
ഇതിനിടെ ഒരാൾ താനും ആ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്ന കുറിപ്പോടെ ചിത്രം പങ്കുവച്ചു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ റോബിൻ സിംഗ് ആണ് വർഷങ്ങൾക്ക് ശേഷം ഒരു ചിത്രം പങ്കുവച്ചത്. ഇന്ത്യയുടെ ഓൾറൗണ്ടറും മിന്നൽ ഫീൾഡറുമായിരുന്ന റോബിൻ സിംഗ് പൊതുയിടങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ ആരാധകരും പ്രിയതാരത്തെ കണ്ടതിന്റ സന്തോഷം പങ്കുവച്ചു.

1989 മുതലാണ് റോബിൻ സിംഗ് ഇന്ത്യക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. 2001 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
136 ഏകദിനത്തിൽ നിന്ന് 2336 റൺസ് നേടിയ താരം 69 വിക്കറ്റുകളും സ്വന്തമാക്കി.പിന്നീട് 2007 ൽ ടീം ഇന്ത്യയുടെ ഫീൾഡിംഗ് പരിശീലകനുമായിരുന്നു 60-കാരനായ റോബിൻ സിംഗ്. 2010-2012 വരെ മുംബൈ പരിശീലകനായും റോബിൻ സിംഗ് ഉണ്ടായിരുന്നു.
I too was there 😊 pic.twitter.com/z9l6yH9JZb
— Robin Singh (@robinsingh1409) July 13, 2024















