ക്രൂക്‌സിന് രാഷ്ട്രീയത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല; കമ്പ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ഇഷ്ടമേഖല;ശാന്തസ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപാഠികൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രൂക്‌സിന് രാഷ്‌ട്രീയത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല; കമ്പ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ഇഷ്ടമേഖല;ശാന്തസ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപാഠികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 11:17 am IST
Facebook
Twitter
WhatsAppTelegram

പെൻസിൽവാനിയ: തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്ത 20കാരന്റെ ചിത്രം പുറത്ത് വിട്ട് അധികൃതർ.പെൻസിൽവാനിയ സ്വദേശിയായ തോമസ് മാത്യു ക്രൂക്‌സിനെ ആക്രമണം ഉണ്ടായതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് ഇയാൾ എഞ്ചിനീയറിംഗ് സയൻസിൽ അസോസിയേറ്റ് ബിരുദം നേടിയത്. ശാന്തനായ, സൗമ്യ സ്വഭാവമുള്ള വ്യക്തിയെന്നാണ് സഹപാഠികൾ ഇയാളെ കുറിച്ച് പറയുന്നത്.

എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന ആളായിരുന്നു ക്രൂക്‌സ് എന്നും, അയാൾക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയമുള്ളതായി തനിക്ക് അറിയില്ലെന്നും ഹൈസ്‌കൂൾ കൗൺസിലർ പറയുന്നു. ക്രൂക്‌സിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ എഫ്ബിഐ അന്വേഷണ വിധേയമായി പരിശോധിച്ചിരുന്നു. ഇതിൽ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ട്രംപ് സംസാരിച്ചതിന് വളരെ അടുത്ത ദൂരത്തിൽ തന്നെ ആയുധവുമായി ക്രൂക്‌സിന് എത്താനായി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്ന മറ്റൊരു കാര്യം. ട്രംപിന്റെ വേദിയുടെ 140 മീറ്റർ മാത്രം അകലെ നിന്നാണ് ക്രൂക്‌സ് വെടിയുതിർത്തത്. എആർ-15 മോഡലിലുള്ള സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.

നിലവിൽ ഒരു നഴ്‌സിംഗ് ഹോമിൽ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ക്രൂക്‌സ്. ജോലിയിൽ വളരെ അധികം ആത്മാർത്ഥത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ക്രൂക്‌സ് എന്നും, പുറത്ത് വരുന്ന വാർത്തകൾ അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്നും നഴ്‌സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റർ മാർസി ഗ്രിം പറയുന്നു. രാഷ്‌ട്രീയത്തിൽ ക്രൂക്‌സിന് ഏതെങ്കിലും വിധത്തിൽ താത്പര്യമുള്ളതായി പറഞ്ഞുകേട്ടിട്ടില്ലെന്ന് ക്രൂക്‌സിന്റെ സഹപാഠികൾ വ്യക്തമാക്കി. കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നതിനെ കുറിച്ചും, ഗെയിമുകൾ ഉണ്ടാക്കുന്നതിലുമാണ് ക്രൂക്‌സ് വളരെ അധികം താത്പര്യം കാണിച്ചത്‌. മറ്റുള്ളവരോടുള്ള പെരുമാറ്റവും ഏറെ നല്ലതായിരുന്നുവെന്നും സഹപാഠികൾ പറയുന്നു.

Tags: donald trumpjoe bidenFEATURED2AttackerFormer Teacher
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies