അധികസമയത്ത് ലൗട്ടാരോ മാർട്ടിനെസ് നേടിയ ഗോളിൽ അർജന്റീന 16-ാം കോപ്പ കിരീടം നേടിയപ്പോൾ വേദനയായത് മെസിയുടെ പരിക്ക്. വലതു കണങ്കാലിൽ പരിക്കേറ്റ് 65-ാം മിനിട്ടിലാണ് മെസി പരിക്കേറ്റ് മൈതാനത്ത് വീണത്. പിന്നാലെ താരം വേദനകാെണ്ട് പുളയുന്നതും ആരാധകർ കണ്ടു. 36-ാം മിനിട്ടിലും മെസിക്ക് കാലിന് പരിക്കേറ്റിരുന്നെങ്കിലും കളത്തിലേക്ക് മടങ്ങിയെത്തി.
എന്നാൽ രണ്ടാമത്തെ പരിക്കിന് ശേഷം താരത്തിന് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായി. ഇതോടെ മെസിയെ പിൻവലിച്ച് നിക്കോളാസ് ഗോൺസാലസിനെ ഇറക്കി. ഇതോടെ സൈഡ് ലൈനിൽ ഐസ് പാക്ക് കാലിൽവച്ച് മെസി നിലത്തുകിടന്നു കരഞ്ഞു. 2016 ൽ യൂറോ ഫൈനലിൽ സമാനമായി ക്രിസ്റ്റ്യാനോയ്‌ക്കും പരിക്കേറ്റിരുന്നു. താരവും ഇതുപോലെ കണ്ണീർവാർത്താണ് കളം വിട്ടത്. അതേസമയം ഡഗൗട്ടിൽ പോയിരുന്നെങ്കിലും മെസിക്ക് കരച്ചിലടക്കാനായില്ല. വാവിട്ട് നിലവിളിക്കുന്ന താരത്തെയും പിന്നീട് കാമറകൾ ഒപ്പിയെടുത്തു.
അതേസമയം താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വലതു കണങ്കാൽ നീരടിച്ച് ബലൂൺ പോലെ വീർത്തിട്ടുണ്ട്. കിരീടം വാങ്ങാനെത്തുമ്പോഴും ആഘോഷങ്ങൾക്കും മെസി മുടത്തിയാണ് നടന്നത്. പരിക്ക് ഗുരുതരമാണെങ്കിൽ താരം ഏറെ നാൾ കളത്തിന് പുറത്തിരിക്കേണ്ടിവരും.
Lionel Messi in tears after being subbed out due to injury 💔 pic.twitter.com/gzZtbGmxLB
— Bő (@MutedBo) July 15, 2024















