ചാമ്പ്യൻ ട്രോഫി ഏതുവിധേനയും മുഴുവനായും പാകിസ്താനിൽ തന്നെ നടത്താനുള്ള ശ്രമത്തിലാണ് പി.ബി.ബി. ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഹൈബ്രിഡ് മോഡലെന്ന ആശയം ഐസിസി മുന്നോട്ടുവച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ഇതിനെ മറികടന്ന് ടൂർണമെന്റ് മുഴുവൻ പാകിസ്താനിൽ നടത്താനും ഇന്ത്യയെ എത്തിക്കാനും പുതിയ അടവ് സ്വീകരിച്ചിരിക്കുകയാണ് പിസിബി.
പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യ വേദിയാകുന്ന 2026 ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് വെല്ലുവിളി. ശ്രീലങ്കയിലും ഇന്ത്യയിലുമാണ് ടി20 ലോകകപ്പ് നടത്തുന്നത്.ജിയോ ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ജൂലായ് 19 മുതൽ 22 വരെ കൊളംബോയിൽ നടക്കുന്ന ഐസിസി വാർഷിക കമ്മിറ്റിയിൽ ഹൈബ്രിഡ് മോഡ ലിനെ എതിർത്ത് മുഴുവൻ ടൂർണമെന്റും പാകിസ്താനിൽ തന്നെ നടത്താനുള്ള നീക്കങ്ങൾ പിസിബി സജീവമാക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തവർഷം ഫെബ്രുവരി- മാർച്ചിലാണ് ടൂർണമെന്റ് നടക്കുന്നത്. ബിസിസിഐ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ടീം ഇന്ത്യയെ പാകിസ്താനിലേക്ക് അയക്കില്ലെന്നാണ് സൂചന.