അത്രയും പ്രിയപ്പെട്ട മുകുന്ദയ്ക്ക് സുരേഷ് ​ഗോപിയുടെ സമ്മാനം; രമണി ഇന്ന് മുകുന്ദയുടെ ജീവൻ; ഗോശാല നടത്തി വൈറലായ 10 വയസുകാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത്രയും പ്രിയപ്പെട്ട മുകുന്ദയ്‌ക്ക് സുരേഷ് ​ഗോപിയുടെ സമ്മാനം; രമണി ഇന്ന് മുകുന്ദയുടെ ജീവൻ; ഗോശാല നടത്തി വൈറലായ 10 വയസുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

സ്മാർ‌ട്ട് ഫോണും സ്മാർ‌ട്ട് ​ഗെയിമുകളും കവർ‌ന്നെടുക്കുന്ന ഇക്കാലത്ത് പക്ഷികളെയും മൃ​ഗങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവർ വളരെ അപൂർവമാണ്. സ്മാർട്ട് യു​ഗത്തിൽ സ്മാർട്ടായി നടക്കുന്നതിനിടെ പലരും ചുറ്റുമുള്ള ലോകത്തെ മറക്കുകയാണ്. എന്നാൽ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്ടിൽ ഒരു പത്തുവയസുകാരിയുണ്ട്, അവൾക്കൊരു ​ഗോശാലയുമുണ്ട്. ‌ജീവനെ പോലെയാണ് അവൾ ഗോക്കളെ പരിപാലിക്കുന്നത്.

പശുക്കളുടെ ചെവിയനക്കം പോലും കിറുകൃത്യമായി അറിയുന്ന മുകുന്ദയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. തന്നെയും ഗോശാലയും നേരിട്ട് കാണാൻ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെത്തിയതിന്റെ സന്തോഷത്തിലാണ് മുകുന്ദയും കുടുംബവും. കോട്ടയം ജില്ലയിലെ ആനിക്കാട് മാഹാലക്ഷ്മി ​ഗോശാലയിലെത്തിയ സുരേഷ് ​ഗോപി, മുകുന്ദയ്‌ക്കൊരു പശുക്കിടാവിനെയും നൽകി, ഒപ്പമൊരു പേരും. തൊഴുത്തിലെ 42-മത്തെ അംഗമായാണ് രമണിയെ മുകുന്ദയ്‌ക്ക് സമ്മാനിച്ചത്.

രമണിയുടെ ചെവിയിൽ സുരഭി മന്ത്രം ചൊല്ലിയാണ് മുകുന്ദ സ്വീകരിച്ചത്. തൊഴുത്തിലെ അരുമകളെയും അവൾ പരിചയപ്പെടുത്തി. വെച്ചൂർ, തഞ്ചാവൂർ കൃഷ്ണ, കാം​ഗ്രേജ്, താർപാർക്കർ, കാങ്കയം, ​ഗിർ, കാസർകോടൻ കുള്ളൻ തുടങ്ങി 15-ൽ പരം ഇന്ത്യൻ ഇനങ്ങളിലുള്ള പശുക്കളാണ് മുകുന്ദയുടെ മഹാലക്ഷ്മി ​ഗോശാലയിൽ വളരുന്നത്. റെഡ് സിന്ധി ഇനത്തിൽ നിന്നാണ് തുടക്കം. അവൾക്ക് മഹാലക്ഷ്മി എന്ന് പേരിട്ടു. പിന്നാലെ 30-ഓളം പശുക്കളെത്തിയതോടെ ​ഗോശാല ഉയരുകയായിരുന്നു.

കൊറോണക്കാലത്തെ ലോക്ക്ഡൗൺ നൽകിയ തിരിച്ചറിവാണ് മുകുന്ദയുടെ പിതാവ് ഹരി വിജയകുമാറിനെ ഗോ സംരക്ഷണത്തിലേക്ക് നയിച്ചത്. എഞ്ചിനീയറായിരുന്ന ഹരി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ബിസിനസിൽ പച്ചപിടിക്കുമ്പോഴായിരുന്നു കോവിഡിന്റെ വരവ്. പെട്ടെന്നുണ്ടായ തകർച്ചയിൽ നിന്നും ഹരി പാഠം പഠിച്ചു, കൃഷിയിലൂടെയാണ് ഇനി നിലനിൽക്കാൻ സാധിക്കൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

പാലിന് വേണ്ടിയല്ല ഹരി പശുക്കളെ വളർത്തുന്നത്. ചാണകത്തിലൂടെ വരുമാനം കണ്ടെത്തുകയാണ് ഹരി. ചാണകപ്പൊടി, നടീൽമിശ്രിതം, ജീവാമൃതം തുടങ്ങി നാൽപതോളം ഉത്പന്നങ്ങൾ‌ തയ്യാറാക്കി ഫാമിലെ ഔട്ട്ലെറ്റ് വഴിയും ഓൺലൈനായുമാണ് വിൽപന നടത്തുന്നത്.

Tags: KottayamSuresh GopiFARMMukundhaRamani
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies