നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകിയില്ല, വനിതാ എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകിയില്ല, വനിതാ എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 09:10 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ നൽകി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ഉദ്യോഗസ്ഥരുടെ പതിവ് സാറ്റ റിപ്പോട്ടിങ്ങിനിടെ എസ്പിയുടെ ചോദ്യത്തിന് എസ്ഐ ഉത്തരം പറഞ്ഞിരുന്നില്ല. ഇതിനെത്തുടർന്നാണ് ചോദ്യത്തിന്റെ ഉത്തരം ഇമ്പോസിഷൻ എഴുതി നൽകാൻ എസ്പി വനിതാ സബ് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടത്. ഇമ്പോസിഷൻ എഴുതി മെയിൽ ചെയ്യാനായിരുന്നു നിർദ്ദേശം.

പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നിയമ സംഹിതയെക്കുറിച്ചായിരുന്നു ചോദ്യം. ഇതുപ്രകാരം എങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്യണമെന്ന് എസ്പി എസ്‌ഐയോട് പറയാൻ ആവശ്യപ്പെട്ടു. പുതിയ ക്രിമിനൽ നിയമങ്ങളിൽ പരിശീലനം ഉൾപ്പെടെ ലഭിച്ചിട്ടും എസ്ഐക്ക് ഉത്തരം നൽകാനായില്ല. ഇതിനെത്തുടർന്ന് ഉത്തരം ഇമ്പോസിഷൻ എഴുതി മെയിൽ അയക്കാൻ എസ്പി നിർദ്ദേശിക്കുകയായിരുന്നു. എസ്പിയുടെ നിർദ്ദേശം വളരെ വേഗം തന്നെ വനിതാ എസ്ഐ പാലിക്കുകയും ചെയ്തു.

സേനയ്‌ക്കുള്ളിൽ തന്നെ സംഭവം ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗമടക്കം ഇതിന്റെ റിപ്പോർട്ടും മുകളിലേക്ക് അയച്ചു. മറ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് എസ്പി ഇമ്പോസിഷൻ എഴുതി നൽകാൻ ആവശ്യപ്പെട്ടത്. ഇതിൽ എസ്ഐയും അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. എന്നാൽ പുതിയ നിയമവ്യവസ്ഥയിൽ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകുവാനാണ് ഇമ്പോസിഷൻ നൽകിയതെന്നും മറ്റൊരു തെറ്റായ വശവും സംഭവത്തിനില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

Tags: sppathanamthittasub inspectorImpositionBharatheeya Niyama Samhitha
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies