ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്ച് മകൻ അഗസ്ത്യക്കൊപ്പം ഇന്ത്യ വിട്ടു. ജന്മനാടായ സെർബിയയിലേക്ക് താമസം മാറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹമോചന വാർത്തകൾക്കിടെയാണ് പുതിയ വഴിത്തിരിവ്. അതേസമയം വ്യക്തിഗത കാരണങ്ങളെ തുടർന്ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി ഹാർദിക് ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ഇതിനിടെ ടി20യിൽ നിന്ന് താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുമെന്ന സൂചനകളും പുറത്തുവന്നു. സൂര്യകുമാർ യാദവിനെ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഹാർദിക്കിന്റെ ശാരീരിക ക്ഷമത സംബന്ധിച്ച സംശയങ്ങളാണ് ബിസിസിഐ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഹാർദിക് ഇതുവരെ 3 ഏകദിനങ്ങളിലും 16 ടി20യിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പിൽ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഏറെ നാൾ കളത്തിന് പുറത്തായിരുന്ന ഹാർദിക് ഐപിഎല്ലിലാണ് തിരുച്ചുവന്നത്.
സൂര്യകുമാർ യാദവ് ആഭ്യന്തര തലത്തിൽ മുംബൈയെ നയിച്ചിരുന്നു. ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയുള്ള ടി20 പരമ്പരകളിലും സൂര്യകുമാർ യാദവായിരുന്നു നായകൻ. നടാഷ വിമാനത്താവളത്തിൽ മകനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.ബാഗ് പാക്ക് ചെയ്യുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച നടാഷ ഈ വർഷത്തെ ആ സമയം എന്നൊരു കാപ്ഷനും അതിന് നൽകിയിട്ടുണ്ട്.
View this post on Instagram
“>
View this post on Instagram















